ബംഗളൂരു: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയാണ് കുറ്റപത്രം നല്‍കിയത്. ഇതോടെ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
ഒക്ടോബര്‍ 29ന് ആയിരുന്നു ബിനീഷിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകളായ 19 എ, 69 എന്നീ വകുപ്പുകള്‍ ചൂമത്തിയാണ് ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് 60 ദിവസത്തിനകമാണ് കുറ്റപത്രം നല്‍കേണ്ടത്.
ഘട്ടംഘട്ടമായി കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള വിവരമെങ്കിലും പൂര്‍ണ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലഹരി വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടിലെ പ്രതികള്‍ക്ക് പണം നല്‍കി സഹായിക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ ഇഡി രേഖപ്പെടുത്തിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.