റൂട്ട് ട്വന്‍റി ട്വന്‍റിയെ ബന്ധിപ്പിക്കാന്‍ ബസ്റൂട്ട് ആരംഭിച്ച് ആർടിഎ

റൂട്ട് ട്വന്‍റി ട്വന്‍റിയെ ബന്ധിപ്പിക്കാന്‍ ബസ്റൂട്ട് ആരംഭിച്ച് ആർടിഎ

ദുബായ്: രണ്ട് പുതിയ ബസ് റൂട്ടുകള്‍ ആരംഭിച്ച് റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി. റൂട്ട് 2020യിലുളള മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കാനാണ് ബസ് സർവ്വീസുകള്‍ ആരംഭിക്കുന്നത്.

F45 അല്‍ ഫുർജാന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഡിസ്കവറി ഗാർഡന്‍സ് വരെ സർവ്വീസ് നടത്തും. തിരക്കുളള സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും സർവ്വീസുണ്ടാകും. F56 ദുബായ് ഇന്‍റർനെറ്റ് സിറ്റിയേയും അല്‍ ഖയില്‍ മെട്രോ സ്റ്റേഷനേയും ബന്ധിപ്പിക്കും.

തിരക്കുളള സമയങ്ങളില്‍ ഓരോ 15 മിനിറ്റിലുമായിരിക്കും സർവ്വീസ്. അതേസമയം റൂട്ട് 85, റൂട്ട് F42 എന്നിവ ഇനി ഉണ്ടായിരിക്കില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.