പ്രവാസികള്‍ക്കും യുപിഐ സൗകര്യമൊരുങ്ങുന്നു

പ്രവാസികള്‍ക്കും യുപിഐ സൗകര്യമൊരുങ്ങുന്നു

ദുബായ്: പ്രവാസികളുടെ എന്‍ആർഐ അക്കൗണ്ടുകള്‍ ഇന്ത്യയിലെ യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) സംവിധാനവുമായി ബന്ധപ്പെടുത്താനുളള സൗകര്യമൊരുങ്ങുന്നു. നിലവില്‍ ഇന്ത്യന്‍ നമ്പറുകളില്‍ മാത്രമാണ് യുപിഐ സൗകര്യമുളളത്. എന്നാല്‍ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ വിദേശ നമ്പറുകളുമായും എന്‍ ആർ ഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാനാകുമെന്ന് ധനകാര്യസഹമന്ത്രി ഡോ ഭഗവന്ത് കിസാന്‍ റാവു കരാട് അറിയിച്ചു. നടപ്പിലായാല്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാകും ഇതെന്നാണ് വിലയിരുത്തല്‍.

യുഎഇ, ഒമാന്‍,സൗദി, ഖത്തർ രാജ്യങ്ങളിലാണ് ആദ്യഘട്ടത്തില്‍ യുപിഐ സൗകര്യം ലഭിക്കുക. നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ 10 രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് യുപിഐ ഉപയോഗിക്കാനാകും. വിദേശികള്‍ക്കും പ്രവാസികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പെയ്മെന്‍റ് സംവിധാനത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ റിസർവ്വ് ബാങ്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.