യു.എന്‍: ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചര്‍ച്ചയില്‍ കാശ്മീര്‍ വിഷയം വലിച്ചിഴയ്ക്കുന്നതിന് പകരം തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇന്ത്യയുടെ യു.എന്‍ മിഷന്‍ കൗണ്‍സിലര്‍ ആര്‍. മധുസുദന്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
'യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ സമയം നന്നായി വിനിയോഗിക്കുക. ഇന്ത്യയ്‌ക്കെതിരെ നിസാരമായ ആരോപണങ്ങളില്‍ ഏര്‍പ്പെടുന്നതിനു പകരം അവരുടെ ആഭ്യന്തര കാര്യങ്ങള്‍ പരിഹരിക്കുന്നതിലും സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിലുമാണ് പാകിസ്ഥാന്‍ ശ്രദ്ധിക്കേണ്ടതെന്ന് ആര്‍. മധുസുദന്‍ പാകിസ്ഥാനെ ഉപദേശിച്ചു.
പട്ടിണിയും സംഘര്‍ഷവും മൂലമുള്ള 'ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ'യിന്മേലുള്ള യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഓപ്പണ്‍ ഡിബേറ്റിനിടെയാണ് സംഭവം. ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പ്രതിനിധി ഉന്നയിച്ച കശ്മീര്‍ വിഷയത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭക്ഷ്യസുരക്ഷ എന്ന സുപ്രധാന വിഷയത്തില്‍ നിന്ന് ഈ കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കുന്നതിന് പാകിസ്ഥാന്‍ പ്രതിനിധി സംഘം ശ്രമിക്കുന്നതായി അദേഹം ആരോപിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനും കാശ്മീര്‍ പ്രശ്നത്തിനും ഇസ്ലാമാബാദിന്റെ തുടര്‍ പിന്തുണ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.