ബാർബി ചിത്രം യുഎഇയില്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും

ബാർബി ചിത്രം യുഎഇയില്‍ ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും

അബുദാബി: ബാർബി ചിത്രമായ ബാർബിക്ക് യുഎഇയില്‍ പ്രദർശനാനുമതി ലഭിച്ചതോടെ റിലീസ് തിയതിയിലും മാറ്റം. ആഗസ്റ്റ് 10 ന് ചിത്രം രാജ്യത്തെ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. യുഎഇ മീഡിയാ കൗണ്‍സിലിന്‍റെ മാധ്യമ ഉള്ളടക്കത്തിന്‍റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തിയതിന് പിന്നാലെയാണ് ചിത്രത്തിന് റിലീസിംഗ് അനുമതി നല്‍കിയത്.

പിങ്ക് ലോകത്ത് താമസിക്കുന്ന ഒരു പാവയുടെയും അവളുടെ സുഹൃത്തുക്കളുടെയും കഥയാണ് ബാർബി പറയുന്നത്. നേരത്തെ ആഗസ്റ്റ് 31 നാണ് യുഎഇയില്‍ ചിത്രത്തിന്‍റെ റിലീസിംഗ് നിശ്ചയിച്ചിരുന്നത്. ജൂലൈ 20 നാണ് ചിത്രം ലോകമെമ്പാടും റിലീസായത്. ഓസ്കാർ നോമിനേറ്റഡ് എഴുത്തുകാരിയും സംവിധായികയുമായ ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രത്തിൽ മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗുമാണ് പ്രധാന വേഷത്തിലെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.