സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; ഒരു പവന് 44,120 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു; ഒരു പവന് 44,120 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു പവന് 44,120 രൂപയാണ് സ്വര്‍ണ വില. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് 160 രൂപയായി ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 44,000 കടന്നു.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ ഉയര്‍ന്ന് 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് രൂപയാണ് മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി നിരക്ക് 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ്.

ഓഗസ്റ്റ് ഒന്നിന് 44,320 രൂപയും ഓഗസ്റ്റ് രണ്ടിന് 44,080 രൂപയും, ഓഗസ്റ്റ് മൂന്നിനും നാലിനും 43,960 രൂപയിലുമാണ് വ്യാപാരം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.