മെല്‍ബണ്‍: മലയാളി താരം എച്ച്.എസ് പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്‌മെന്റിന്‍ ഫൈനലില്‍ കടന്നു. ഇന്ത്യയുടെ തന്നെ 21 കാരനായ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. (സ്‌കോര്‍ 21-18, 21-12).
നാളെ സിഡ്‌നിയില്‍ നടക്കുന്ന ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങാണ് പ്രണോയിയുടെ എതിരാളി. ഇതിനു മുമ്പ് ഇരുവരും തമ്മില്‍ കഴിഞ്ഞ മെയില്‍ മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ലോക ഒമ്പതാം റാങ്കുകാരനായ പ്രണോയിക്കായിരുന്നു വിജയം. ലോക റാങ്കിങില്‍ 24-ാം സ്ഥാനമാണ് വെങിനുള്ളത്.
ഈ സീസണില്‍ രണ്ടു ടൂര്‍ണമെന്റുകളില്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞത് ഏറെ ആത്മവിശ്വാസം നല്കുന്നതാണെന്ന് സെമി പോരാട്ടത്തിനു ശേഷം പ്രണോയി പ്രതികരിച്ചു. ലോകത്തെ ഏറ്റവും മികച്ച 10 താരങ്ങള്‍ക്കെതിരേ കളിക്കുയും അവരെ പരാജയപ്പെടുത്തുകയുമെന്നത് ഏരെ ശ്രമകരമാണെന്നും പ്രണോയി കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ ഇനിയും കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.