ഇംഫാല്‍: മണിപ്പൂരില്‍ കെട്ടടങ്ങാതെ കലാപം. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടു. ബിഷ്ണുപൂരില്‍ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. വീണ്ടും ആളിക്കത്തുകയാണ് മണിപ്പൂര്‍. ഇംഫാല്‍ മുതല്‍ ബിഷ്ണുപൂര്‍ വരെയുള്ള മേഖലകളില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയില്‍ മെയ്‌തേയി വിഭാഗത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്.
തുടര്‍ന്ന് കുക്കി മേഖലകളിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇംഫാലില്‍ 22 വീടുകള്‍ക്ക് തീയിട്ടു. 18 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ഇംഫാലില്‍ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലില്‍ കുക്കികളുടെ ആളൊഴിഞ്ഞ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം ഉണ്ടായി. ചുരചന്ദ്പ്പൂര്‍, ബീഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബിഷ്ണൂപൂരില്‍ പരിശോധന നടക്കുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. സര്‍ക്കാരുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത കിയ ഗ്രൂപ്പിലെ ഒരാളെ പരിക്കുകളോടെ പിടികൂടി. ഇതിനിടെ കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ക്കായി സുരക്ഷസേനയുടെയും പൊലീസിന്റെയും പരിശോധന തുടരുകയാണ്. 1057 തോക്കുകളും 14000 വെടിയുണ്ടകളും മെയ്‌തേയി മേഖലകളില്‍ നിന്ന് പിടികൂടി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 10 കമ്പനി കേന്ദ്ര സേനയെ കൂടി സംസ്ഥാനത്ത് വിന്യസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.