അബുദാബിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 10,000 ദിര്‍ഹം വരെ പിഴയെന്ന് മുന്നറിയിപ്പ്

അബുദാബിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 10,000 ദിര്‍ഹം വരെ പിഴയെന്ന് മുന്നറിയിപ്പ്

അബുദാബി: പുതുവത്സരാഘോഷങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന പാര്‍ട്ടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന വിലക്കുമായി അബുദാബി. വീടുകളിലോ പൊതുസ്ഥലങ്ങളിലോ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 10,000 ദിര്‍ഹം പിഴ ലഭിക്കും.

കോവിഡ് വൈറസ് ബാധയുടെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് പൊലീസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ആള്‍ക്കുട്ടങ്ങളോ മീറ്റിങ്ങുകളോ പൊതു-സ്വകാര്യ ആഘോഷങ്ങളോ സംഘടിപ്പിക്കുന്നവര്‍ക്കും അതിലേക്ക് ആളുകളെ ക്ഷണിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. പൊതുസ്ഥലങ്ങളിലോ ഫാമുകളിലോ കൂട്ടം ചേരുന്നതും ഇതിന്റെ പരിധിയില്‍ വരും. ഇത്തരം സംഗമങ്ങളില്‍ പങ്കെടുക്കുന്ന ഓരോരുത്തരും 5000 ദിര്‍ഹം വീതം പിഴ ലഭിക്കും.

പുതുവത്സരാഘോഷങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഏകീകൃത സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് സൈഫ് അല്‍ മുഹൈരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.