നിയമസഭാ തിരഞ്ഞെടുപ്പ്: 31 വരെ പട്ടികയില്‍ പേര് ചേര്‍ക്കാം

നിയമസഭാ തിരഞ്ഞെടുപ്പ്: 31 വരെ പട്ടികയില്‍ പേര് ചേര്‍ക്കാം

സ്ഥിരമായി വോട്ട് ചെയ്തിരുന്നതും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളതുമായ പലര്‍ക്കും ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കാരണം വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പും നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷനുകളാണു നടത്തുന്നതെന്നതുപോലെ വോട്ടര്‍ പട്ടികകളും വ്യത്യസ്തമാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണു നടത്തുന്നതെങ്കില്‍ പൊതു തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അതുകൊണ്ട് ഒരു പട്ടികയില്‍ പേരുണ്ട് എന്നതുകൊണ്ട് മറ്റൊന്നില്‍ ഉണ്ടാണമെന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോകുന്ന സാഹചര്യം ഇനിയുമുണ്ടായേക്കാം. അതിനാല്‍ പേര് ഉണ്ടോയെന്ന് ഉറപ്പാക്കാനും പുതുതായി പേര് ചേര്‍ക്കാനുമുള്ള അവസരമാണിത്. മേയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബൂത്ത് തലമനുസരിച്ച് പരിശോധിക്കാം. //ceo.kerala.gov.in/electoralrolls.html എന്നതാണ് ഇതിനായുള്ള ലിങ്ക്.

കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പുതുതായി പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

ഓൺലൈൻ ആയി വോട്ടേഴ്സ് പട്ടികയിൽ പേര് ചേർക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

http://ceo.kerala.gov.in/electoralrolls.html

https://voterportal.eci.gov.in/
തിരുത്തല്‍, പേര് നീക്കം ചെയ്യല്‍ എന്നിവയ്ക്കും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. നേരിട്ടും അക്ഷയ സെന്റർ വഴിയും ഈ വെബ്സൈറ്റിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നത് അടിസ്ഥാനമാക്കി ഈ മാസം 31 വരെയാണു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുക. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും കാര്‍ഡില്‍ പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.