ഇംഫാല്‍: മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. സംസ്ഥാനത്ത് മാസങ്ങളായി നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കൂട്ടബലാത്സംഗങ്ങള്‍, വ്യാപകമായ വര്‍ഗീയ, വംശീയ ആക്രമണങ്ങള്‍ എന്നിവയ്‌ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്താനാണ് ഭാരത് ബന്ദുകൊണ്ട് ലക്ഷ്യമിടുന്നത്.
എല്ലാ പൗരന്മാരുടെയും മത സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മണിപ്പൂരിലെ ഇരകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് സഭാ നേതാക്കള്‍ രാജ്യത്തെ ജനങ്ങളോട് പ്രത്യേകിച്ച് തൊഴിലാളി വര്‍ഗത്തോട് അഭ്യര്‍ത്ഥിച്ചു. ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായ കുറ്റവാളികളെ കേന്ദ്ര അധികാരികളും സംസ്ഥാന സര്‍ക്കാരും പിന്തുണയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ ആരോപിച്ചു.
തിങ്കളാഴ്ച ജലന്ധറില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സിസിസി കണ്‍വീനര്‍മാരായ മങ്ങാട്ട് റാം പാസ്ല, അശോക് ഓങ്കാര്‍, ആര്‍എംപിഐ മേധാവി കെ ഗംഗാധരന്‍, എംസിപിഐ-യു പൊളിറ്റ്ബ്യൂറോ അംഗം കിരഞ്ജിത് സെഖോണ്‍ എന്നിവരാണ് പ്രതിഷേധ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുന്നതിനെതിരെയും സഭാ നേതൃത്വം വിമര്‍ശിച്ചു.
അതിനിടെ മണിപ്പൂരില്‍ വന്‍ റാലി പ്രഖ്യാപിച്ചിരിക്കുകയാണ് നാഗാ സംഘടനകള്‍. നാഗാ വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപെടണമെന്ന് ആവശ്യപ്പെട്ടാണ് റാലി. നാഗാ സംഘടനകളുടെ റാലിക്ക് കുക്കി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.