സഭാ ശുശ്രൂഷയില്‍ പങ്കുകാരാകേണ്ട ആവശ്യകത ഉദ്‌ബോധിപ്പിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭാ ശുശ്രൂഷയില്‍ പങ്കുകാരാകേണ്ട ആവശ്യകത ഉദ്‌ബോധിപ്പിച്ച്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയ ചൈതന്യത്തോടും കൂടി സഭാശുശ്രൂഷയില്‍ പങ്കുകാരാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്.

സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, കമ്മീഷന്‍ സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചാന്‍സലര്‍ ചര്‍ച്ചകള്‍ക്ക് ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ സഭയുടെ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 42 പേര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26