ട്രാഫിക് നിയമലംഘനം; രണ്ട് മാസത്തിനിടെ നൂറോളം പ്രവാസികളെ നാടുകടത്തി

ട്രാഫിക് നിയമലംഘനം; രണ്ട് മാസത്തിനിടെ നൂറോളം പ്രവാസികളെ നാടുകടത്തി

കുവൈറ്റ്: രണ്ട് മാസത്തിനിടെ കുവൈറ്റിൽ നിന്ന് നൂറോളം പ്രവാസികളെ നാടുകടത്തി. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിനാണ് പ്രവാസികളെ നാടുകടത്തിയത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി ട്രാഫിക് ലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.

അമിതവേഗതയിൽ വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ടാക്സി പെർമിറ്റില്ലാതെ സ്വകാര്യ വാഹനത്തിൽ ആളുകളെ കയറ്റി അനധികൃതമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ നടത്തിയവരെയാണ് നാടുകടത്തിയത്. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് കുവൈത്ത് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖാദ ട്രാഫിക് പട്രോളിംഗ് ഓഫീസർമാരോട് സംസാരിച്ചു. പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ പ്രത്യക സംവിധാനമൊരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ ഒരു പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.