വാട്ട്സ് ആപ്പില്‍ കണ്ട സന്ദേശം: ജോജോ മോന് വൃക്ക ദാനം ചെയ്ത ഫാ.ജോര്‍ജ്; ഇരുവരും ആശുപത്രി വിട്ടു

 വാട്ട്സ് ആപ്പില്‍ കണ്ട സന്ദേശം: ജോജോ മോന് വൃക്ക ദാനം ചെയ്ത ഫാ.ജോര്‍ജ്;  ഇരുവരും ആശുപത്രി വിട്ടു

കൊച്ചി: വൃക്ക ദാനം ചെയ്യാന്‍ തയ്യാറുള്ള വ്യക്തിയെ തേടി വാട്ട്സ് ആപ്പ് സന്ദേശം ഫോണില്‍ കണ്ട് വൃക്ക ദാനം ചെയ്ത് യുവ വൈദികന്‍.  തലശേരി അതിരൂപതയിലെ ഫാ. ജോര്‍ജാണ് കാസര്‍കോട് കൊന്നക്കാട് സ്വദേശിയായ പി.എം ജോജോ മോന് തന്റെ വൃക്ക നല്‍കിയത്.

ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച ഫാ. ജോര്‍ജ് ആശുപത്രി വിട്ടു. വൃക്ക സ്വീകരിച്ച ജോജോ മോനും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും മടങ്ങി.

ജോജോമോന് ഭാര്യ വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും യോജിക്കാതെ വന്നതോടെയാണ് ദാതാവിനെ തേടി കൊന്നക്കാട് ഗ്രാമം ഒന്നടങ്കം രംഗത്തിറങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

വൃക്കരോഗ വിദഗ്ധരായ ഡോ.ജോസ് തോമസ്, ഡോ.ബാലഗോപാല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രീയ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.