തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക്. യുഎന്‍എയ്ക്ക് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും അത്യാഹിത വിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. കൈപ്പറമ്പ് നൈല്‍ ആശുപത്രിയില്‍ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബര്‍ ഓഫീസില്‍ ഗര്‍ഭിണിയായ നഴ്സിനെ അടക്കം മര്‍ദ്ദിച്ച ആശുപത്രി എംഡി ഡോ. വി.ആര്‍ അലോകിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.
പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ച ചര്‍ച്ചയെ തുടര്‍ന്ന് യുഎന്‍എ ഏഴ് ദിവസം മുന്‍പ് സമ്പൂര്‍ണ പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. സൂചനാ പണിമുടക്ക് തുടര്‍ന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചിയില്‍ ലേബര്‍ കമ്മീഷണര്‍ യുഎന്‍എയുമായും ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് നഴ്സുമാര്‍ വീണ്ടും സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ ജില്ലയിലെ 39 ഓളം വരുന്ന സ്വകാര്യ ആശുപത്രികളിലെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. മൂവായിരത്തിലധികം നഴ്‌സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.