ചൈനീസ് സാങ്കേതിക വിദ്യ കമ്പനികളിൽ നിക്ഷേപം വിലക്കി അമേരിക്കൻ സർക്കാർ

ചൈനീസ് സാങ്കേതിക വിദ്യ കമ്പനികളിൽ നിക്ഷേപം വിലക്കി അമേരിക്കൻ സർക്കാർ

ന്യൂയോർക്ക്: ചൈനീസ് സാങ്കേതിക വിദ്യാ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് വിലക്കേർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം. കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പടെയുള്ള ചില സാങ്കേതിക വിദ്യകളിൽ ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനാണ് വിലക്ക്. മറ്റ് സാങ്കേതിക വിദ്യാ മേഖലകളിലെ നിക്ഷേപത്തിന് സർക്കാർ അനുമതിയും നിർബന്ധമാക്കി.

സെമികണ്ടക്ടറുകളൾ/മൈക്രോ ഇലക്ട്രോണിക്‌സ്, ക്വാണ്ടം ഇൻഫർമേഷൻ ടെക്‌നോളജികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിങ്ങനെ മൂന്ന് സാങ്കേതിക വിദ്യാ മേഖലകളെ ലക്ഷ്യമിട്ടായിരിക്കും വിലക്ക് ഏർപ്പെടുത്തുക. അമേരിക്കൻ കമ്പനികളുടെ നിക്ഷേപവും വൈദഗ്ദ്യവും ചൈനീസ് സൈന്യത്തിന്റെ ആധുനിക വൽക്കരണത്തിന് പ്രയോജനപ്പെടുന്നത് തടയാനാണ് ഈ നീക്കം. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപ്റ്റിൽ, ജോയിന്റ് വെഞ്ച്വർ, ഗ്രീൻഫീൽഡ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയ്‌ക്കെല്ലാം വിലക്ക് ബാധകമാണ്.

സൈന്യം, രഹസ്യാന്വേഷണം, നിരീക്ഷണം എന്നീ മേഖലകളിൽ പ്രാധാന്യമർഹിക്കുന്ന സാങ്കേതിക വിദ്യകളിലും ഉൽപന്നങ്ങളിലുമുള്ള ചൈനയെ പോലുള്ള രാജ്യങ്ങളുടെ വളർച്ചയെ നേരിടാൻ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ബൈഡൻ കോൺഗ്രസിന് നൽകിയ ഒരു കത്തിൽ പറഞ്ഞിരുന്നു.

അതേ സമയം, പുതിയ നീക്കത്തിൽ ആശങ്കയുണ്ടെന്നും നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ചൈന വ്യാഴാഴ്ച പ്രതികരിച്ചു. ഇത് സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെടുക്കാനുള്ള അവകാശത്തേയും ബാധിക്കുമെന്നും അന്താരാഷ്ട്ര സാമ്പത്തിക വാണിജ്യ ക്രമത്തിന് വിരുദ്ധമാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമായും സെമികണ്ടക്ടർ രംഗത്തെ ലക്ഷ്യമിട്ടാണ് നിക്ഷേപ വിലക്ക്. കംപ്യൂട്ടർ ചിപ്പുകളും ഉപകരണങ്ങളും നിർമിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്ന ചൈനീസ് കമ്പനികളിലെ നിക്ഷേപങ്ങൾ അമേരിക്ക വിലക്കുന്നു. അമേരിക്ക, ജപ്പാൻ, നെതർലണ്ട് തുടങ്ങിയ രാജ്യങ്ങൾക്കാണ് ഈ മേഖലയിലെ ആധിപത്യം. ഇതിൽ സ്വയം പര്യാപ്തത നേടാനുള്ള ശ്രമങ്ങൾ ചൈന നടത്തിവരികയാണ്. അതേസമയം ചില ഇളവുകളും ഉണ്ടാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.