പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് സമാപിക്കും; മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടരും

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് സമാപിക്കും; മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടരും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് അവസാനിക്കും. അവസാന ദിവസമായ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം.

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ ഉയര്‍ത്തി പ്രതിപക്ഷം ഇന്ന് സഭയില്‍ പ്രതിഷേധിക്കും. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യം രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷം ചോദ്യം ചെയ്യും.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രമേയത്തിലൂടെ ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ പുറത്താക്കിയ നടപടി ഇന്ത്യ മുന്നണി ഇന്ന് ലോക്‌സഭയില്‍ ചോദ്യം ചെയ്യും.
ചട്ടം 167 പ്രകാരം പോലും മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതാണ് രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് ഉള്ള പ്രധാന കാരണം. ഒന്നിലേറെ തവണ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് രാജ്യസഭാ അധ്യക്ഷന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

പാര്‍ലമെന്റ് അവസാനിച്ചാലും മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം പുറത്തേക്കും വ്യാപിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.