വൈദ്യുതി ബില്‍ കുടിശിക ഉണ്ടോ? പലിശയിളവോടെ തീര്‍ക്കാന്‍ അവസരം

 വൈദ്യുതി ബില്‍ കുടിശിക ഉണ്ടോ? പലിശയിളവോടെ തീര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ അവസരം ഉണ്ട്.

ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.15 വര്‍ഷത്തിന് മുകളിലുള്ള കുടിശികകള്‍ക്ക് നാല് ശതമാനം മാത്രമാണ് പലിശ. അഞ്ച് മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള കുടിശികകള്‍ക്ക് പലിശ അഞ്ച് ശതമാനം മാത്രമാണെന്നും കെഎസ്ഇബി അറിയിച്ചു.

രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കുടിശികകള്‍ക്ക് ആറ് ശതമാനം മാത്രമാണ് പലിശ. വൈദ്യുതി കുടിശികകള്‍ക്കുള്ള പലിശകള്‍ ആറ് തവണകളായി അടയ്ക്കാനും അവസരമുണ്ട്. മുഴുവന്‍ വൈദ്യുതി കുടിശികയും പലിശ ഉള്‍പ്പെടെ ഒറ്റത്തവണയായി തീര്‍പ്പാക്കിയാല്‍ ആകെ പലിശ തുകയില്‍ രണ്ട് ശതമാനം അധിക ഇളവും ലഭിക്കും. ഈ ആനുകൂല്യം പരിമിത കാലത്തേയ്ക്ക് മാത്രമെന്നും കെഎസ്ഇബി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് കെഎസ്ഇബി വെബ്സൈറ്റ് സന്ദര്‍ശിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.