മധ്യവേനലവധി അവസാനിക്കാനായി; ദുബായിലെ സ്വകാര്യ സ്‌കൂളുകൾ ഈ മാസം ഇരുപത്തിയൊന്നിന് തുറക്കും

മധ്യവേനലവധി അവസാനിക്കാനായി; ദുബായിലെ സ്വകാര്യ സ്‌കൂളുകൾ ഈ മാസം ഇരുപത്തിയൊന്നിന് തുറക്കും

അബുദാബി: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം ദുബായിലെ സ്വകാര്യ സ്‌കൂളുകൾ ഈ മാസം ഇരുപത്തിയൊന്നിന് തുറക്കും. കുട്ടികളെ വരവേൽക്കാനുളള അവസാനഘട്ട ഒരുക്കത്തിലാണ് ദുബായിലെ സ്‌കൂളുകൾ. ജൂൺ അവസാനമാണ് മധ്യവേനലവധിക്കായി ഇന്ത്യൻ സ്‌കൂളുകൾ അടക്കം അടച്ചത്. ഈ വർഷത്തെ അവധി ദിവസങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഡിസംബർ പതിനൊന്നിന് ശൈത്യകാല അവധി ആരംഭിക്കുമെന്ന് നോളഡ്ജ് ആൻഡ് ഹ്യൂമൺ ഡെവലപ്പമെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.

ശൈത്യകാല അവധിക്ക് ശേഷം 2024 ജനുവരി രണ്ടിന് വീണ്ടും സ്‌കൂളുകൾ തുറക്കും. മാർച്ച് ഒന്നിനും 31നും ഇടയിൽ 2023-2024 അധ്യയന വർഷം അവസാനിക്കുമെന്നും കെഎച്ച്ഡിഎയുടെ അക്കാദമിക് കലണ്ടർ വ്യക്തമാക്കുന്നു. അവധിക്കാലത്തിൽ ചെറിയ മാറ്റം വരുത്തുന്നതിന് സ്‌കൂളുകൾക്ക് കെഎച്ച്ഡിഎ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അധ്യയന വർഷത്തിലെ പ്രവർത്തിദിനങ്ങൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ പിൻതുടരണം.

സെപ്തംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്കും ഡിസംബർ പതിനൊന്ന് മുതലാണ് ശൈത്യകാല അവധി. മാർച്ച് ഇരുപത്തിയഞ്ചിന് വസന്തകാല അവധി ആരംഭിക്കും. ജൂൺ ഇരുപത്തിയെന്നിനാണ് സെപ്തംബറിൽ തുടങ്ങുന്ന സ്‌കൂളുകളുടെ അധ്യയന വർഷം അവസാനിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.