തിരുവനന്തപുരം: ഈ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം വൈകി പ്രവേശനം നേടിയവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വൈകി പ്രവേശനം നേടിയവര്‍ക്ക് നഷ്ടമായ പാഠഭാഗങ്ങള്‍ ഓഗസ്റ്റ് 21ന് ശേഷം വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പ്രത്യേകം ക്ലാസുകള്‍ ക്രമീകരിച്ച് നല്‍കുന്നതാണെന്നാണ് മന്ത്രി നല്‍കുന്ന ഉറപ്പ്.
എന്നാല്‍ ഇതുവരെയുള്ള വിവിധ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 3,84,538 പേര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം പ്രവേശനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,619 പേരുമാണ് പ്രവേശനം നേടിയത്. ആകെ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ 4,11,157 വിദ്യാര്‍ത്ഥികളാണ്.
ജില്ലാ, ജില്ലാന്തര സ്‌കൂള്‍, കൊമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ ഇന്നലെയും ഇന്നുമായി ഓണ്‍ലൈനായി സ്വീകരിച്ചിരുന്നു. അലോട്ട്‌മെന്റ് റിസള്‍ട്ട് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16,17 തീയതികളിലായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്ഫറിനു ശേഷമുള്ള ഒഴിവുകള്‍ ഈ മാസം 19 ന് പ്രസിദ്ധീകരിക്കുകയും പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്‌പോട്ട് അഡ്മിഷനോട് കൂടി ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ ഈ മാസം 21 ന് അഞ്ചിന് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.