മോസ്കോ : 15ാമത് ബ്രിക്സ് ഉച്ചകോടി ഈ വർഷം ഓഗസ്റ്റ് 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടക്കും. 2022ലെ ബ്രിക്സ് ഉച്ചകോടി ചൈനയുടെ ആതിഥേയത്വത്തിൽ ജൂണിൽ വെർച്വലായിട്ടാണ് ചേർന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്.
ലോകത്തിലെ 41 ശതമാനം ജനസംഖ്യ ഈ രാജ്യങ്ങളിലാണ്. ആഗോള ജി.ഡി.പിയുടെ 24 ശതമാനവും വ്യാപാരത്തിന്റെ 16 ശതമാനവും ഉൾക്കൊള്ളുന്നത് ബ്രിക്സിന് അവകാശപ്പെടാനാകും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലോഡിമർ പുടിൻ ഓൺലൈനായാണ് ഉച്ചകോടിയിൽ സംബന്ധിക്കുക.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മറ്റു ബ്രിക്സ് നേതാക്കൾ സംബന്ധിക്കും. ഉച്ചകോടിയോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതൽ 23 വരെ ബ്രിക്സ് വ്യാപാരമേള നടക്കും. അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും വ്യവസായ പ്രമുഖരും സംബന്ധിക്കും. വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവുമുണ്ടാകും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബിസിനസ് ടു ബിസിനസ്’ ആശയവിനിമയത്തിന് വേദിയൊരുങ്ങും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.