സെന്റ് മേരീസ് ബസിലിക്ക പ്രതിനിധികൾ പേപ്പൽ ഡെലിഗേറ്റുമായി കൂടിക്കാഴ്ച നടത്തി

സെന്റ് മേരീസ് ബസിലിക്ക പ്രതിനിധികൾ പേപ്പൽ ഡെലിഗേറ്റുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനും സിറോ മലബാർ സഭാ സിനഡും, പൗരസ്ത്യ തിരുസംഘവും, മാർപ്പാപ്പയും അംഗീകരിച്ച ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കുന്നതിനുമായി മാർപ്പാപ്പ നിയമിച്ച പ്രത്യേക പേപ്പൽ ഡെലിഗേറ്റ് മാർ സിറിൽ വാസിലുമായി എറണാകുളം സെ. മേരീസ് ബസിലിക്ക ഇടവകയിലെ വനിതാ പ്രതിനിധികളും പാരിഷ് കൗൺസിൽ അംഗങ്ങളും ചർച്ചകൾ നടത്തി.

മാർപ്പാപ്പയെയും സീറോ മലബാർ സഭയെയും അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് അതിരൂപതയിലെ ഭൂരിഭാഗം വിശ്വാസികളും എന്ന് പ്രതിനിധികൾ ആർച്ച് ബിഷപ്പ് മാർ വാസിലിനെ അറിയിച്ചു. മാർപ്പാപ്പ ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ പിതാവിന് സാധിക്കട്ടെ എന്നും അതിനായി ഞങ്ങൾ ശക്തമായി പ്രാർത്ഥിക്കാമെന്നും വനിതാ പ്രതിനിധികൾ അറിയിച്ചു. പാപ്പാ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ സഹകരണവും ഉണ്ടാകണമെന്നും നിറവേറ്റുക എന്നത് തന്റെ ദൗത്യമാണെന്നും എല്ലാവരുടെയും പ്രാർത്ഥനവേണമെന്നും സിറിൽ വാസിൽ പറഞ്ഞു.

പാരീഷ് അം​ഗങ്ങളായ ജോ ​ഗബ്രിയേൽ, തോമസ് കട്ടികാരൻ, ബേബി പൊട്ടനാനി, ജോൺസൺ കോനിക്കര, മാത്യു മാപ്പിള പറമ്പിൽ, ജോയൽ മേനച്ചേരി വുമൺ വെൽഫെയർ അം​ഗങ്ങളായ ഓമന സണ്ണി, സൂസി തളിയത്ത്, ലില്ലി പൂത്തുലി, അമ്മിണി പുത്തരിക്കൽ, റീന ചെറിയാൻ മാതൃസംഘം അം​ഗങ്ങളായ മോളി മാത്യു, റെയ്നി ജോൺസൺ, അനിത ജോയൽ എം എന്നിവരാണ് മാർ സിറിൽ വാസിലുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.