ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടം ചൂടി ഇന്ത്യ. ഫൈനലില്‍ മലേഷ്യയെ 4-3ന് തോല്‍പ്പിച്ചു. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിലെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.
ജുഗ്രാജ് സിങ്, ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, അകാശ്ദീപ് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ഇന്ത്യയുടെ ഗോള്‍വല കാത്തത് പി.ആര്‍ ശ്രീജേഷാണ്.
സെമിയില്‍ ജപ്പാനെ 4-0 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. മലേഷ്യ ദക്ഷിണ കൊറിയയെ 6-2 ന് തോല്‍പ്പിച്ചാണ് സോമിയില്‍ നിന്ന് ഫൈനലിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.