വിസയില്ലാതെ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഇന്ത്യയുമായി ധാരണയില്‍ ഏര്‍പ്പെടാനൊരുങ്ങി റഷ്യ

വിസയില്ലാതെ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഇന്ത്യയുമായി ധാരണയില്‍ ഏര്‍പ്പെടാനൊരുങ്ങി റഷ്യ

മോസ്‌കോ: സംഘങ്ങളായി യാത്ര ചെയ്താല്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസയില്ലാതെ തന്നെ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സംവിധാനം നടപ്പിലാക്കാന്‍ ഇന്ത്യയുമായി നിര്‍ദേശം മുന്നോട്ടുവച്ച് റഷ്യ. സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെത്നിക്കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

യാത്രാനുമതി വേഗത്തില്‍ ലഭിക്കുന്ന ഇ-വിസ, ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ റഷ്യ നല്‍കിയിരുന്നു. വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന പദ്ധതി ചൈനയുമായി നടപ്പിലാക്കിയെന്നും ഇന്ത്യയുമായി ഇത് സംബന്ധിച്ച നയതന്ത്ര ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോവിഡിന് ശേഷം രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് പരിഹരിക്കുകയെന്ന വലിയ ലക്ഷ്യം നേടുകയാണ് ടൂറിസം വകുപ്പ്.

ഉക്രെയ്ന്‍ യുദ്ധവും വിനോദ സഞ്ചാര മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വിസയില്ലാ യാത്രയ്ക്ക് അനുമതി നല്‍കുന്നത്. സമാന കരാര്‍ ഇറാനുമായും റഷ്യ നടപ്പിലാക്കിയിട്ടുണ്ട്.

52 ഡോളറിന് 55 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇ-വിസ ലഭിക്കാനുള്ള സംവിധാനവും റഷ്യ നടപ്പിലാക്കിയിട്ടുണ്ട്. അറുപത് ദിവസമാണ് ഈ രേഖയുടെ കാലാവധി. പതിനാറ് ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാനുള്ള അനുമതിയും ഈ വിസ നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.