കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; രണ്ടുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; രണ്ടുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരിക്കുളത്ത് നിന്നും കാണാതായ എറണാകുളം സ്വദേശി രാജീവൻ (60) എന്നയാളുടെ മൃതദേഹമാണ് ഇതെന്ന് ഭാര്യ സ്ഥിരീകരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈൽ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ഭാര്യ പറഞ്ഞതനുസരിച്ച് ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു.

കത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. വസ്ത്രത്തിന്റെ അവശിഷ്ടം ലഭിച്ചുവെന്നും മൊബൈൽ ഫോൺ ലഭിച്ചത് കത്തിക്കരിഞ്ഞ നിലയിലാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഊരള്ളൂർ നടുവണ്ണൂ‌ർ റോഡിൽ വയലിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രണ്ട് കാലുകളായിരുന്നു ആദ്യം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തുനിന്ന് അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തുകയായിരുന്നു. മുഴുവൻ ശരീരഭാഗങ്ങളും കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.