രണ്ടു വയസുകാരിക്ക് കൂടി രോഗം; രാജ്യം അതീവ ജാഗ്രതയില്‍

രണ്ടു വയസുകാരിക്ക് കൂടി രോഗം; രാജ്യം അതീവ ജാഗ്രതയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരിക്ക് അതിവേഗ വൈറസ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വൈറസാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബ്രിട്ടണില്‍ നിന്നെത്തിയ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസാണോ എന്ന് കണ്ടെത്താന്‍ സാമ്പിളുകൾ ഡല്‍ഹിക്ക് അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു വയസുകാരിക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.