ദമാം: സൗദിയിൽ കെട്ടിട വാടക കുതിച്ചുയരുന്നു. ജൂലൈയിൽ രാജ്യത്തെ പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലും ജൂലൈയിൽ വർധനവ് രേഖപ്പെടുത്തി.
സൗദിയിൽ കഴിഞ്ഞ മാസം പാർപ്പിട കെട്ടിട വാടകയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പാർട്ട്‌മെന്റുകൾക്കാണ് ഏറ്റവും കൂടുതൽ വർധനവ്. 21.1 ശതമാനം തോതിൽ ഒറ്റ മാസത്തിൽ വർധന രേഖപ്പെടുത്തി.
സാധാ പാർപ്പിട കെട്ടിടങ്ങൾക്ക് 10.3 ശതമാനം തോതിലും ഇക്കാലയളവിൽ വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ തുടരുന്ന വർധന ജൂലൈയിലും അനുഭവപ്പെട്ടു. ഭക്ഷ്യ വസ്തുക്കൾക്ക് 1.4 ശതമാനവും റസ്റ്റോറന്റ് ഹോട്ടൽ ഉൽപന്നങ്ങൾക്ക് 2.9 ശതമാനവും പഠനോപകരണങ്ങൾക്ക് 1.8 ശതമാനവും വിനോദ കായികോൽപ്പന്നങ്ങൾക്ക് 1.4 ശതമാനവും ഇക്കാലയളവിൽ വർധനവ് രേഖപ്പെടുത്തിയതായി അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.