കൊച്ചി: അങ്കമാലി അതിരൂപതയില്‍ രൂപപ്പെട്ട ആരാധന്രകമസംബ ന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ സ്ലൊവാക്യയിലെ ആര്‍ച്ച്ബിഷപ് മാര്‍ സിറില്‍ വാസിലിനെ നിയമിച്ചിരിക്കു കയാണ്. ആര്‍ച്ച്ബിഷപ് മാര്‍ സിറില്‍ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
താന്‍ സ്ലൊവാക്യന്‍ പൗരസ്ത്യ കത്തോലിക്കാസഭയില്‍പ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യന്‍ പ്രോവിന്‍സ് അംഗവുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അദ്ദേഹം കാനന്‍ നിയമം പഠിച്ചത്. അവിടെ അദ്ദേഹം അധ്യാപകനുമായിരുന്നു. കൂടാതെ റെക്ടറായും വൈസ് റെക്ടറായും കാനന്‍ നിയമം ഫാക്കല്‍റ്റിയുടെ ഡീനായും പ്രവര്‍ത്തിച്ചിരുന്നു.
2009 ല്‍ മാര്‍ സിറില്‍ വാസിലിനെ പൗരസ്ത്യ സഭാ കാര്യാലയം സ്രെകട്ടറിയായി നിയമിച്ചു. നിലവില്‍ സ്ലൊവാക്യയയിലെ കോസിഷെ രൂപത ആര്‍ച്ച്ബിഷപ്പാണ്. റോമിലായിരിക്കെ വിദ്യാര്‍ഥികള്‍ വഴി തനിക്ക് സീറോമലബാര്‍ സഭയെക്കുറിച്ച് അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ പൗരസ്തൃ സഭാ കാര്യാലയം സ്രെകട്ടറിയെന്ന നിലയിലും സഭയെ അടുത്തറിയാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പലതവണ താന്‍ കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത് വന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നു. തന്നെ ഏലല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തെ അനുരഞ്ജനത്തിനുള്ള ശ്രമമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കും സീറോമലബാര്‍ സഭയ്ക്ക് ആകെയും ദൈവിക ഇടപെടല്‍ കൂടുതല്‍ അനുഭവ വേദ്യമാകുമെന്ന വിശ്വസത്തിലാണ് മാര്‍ സിറില്‍ വാസില്‍.
പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയെന്ന നിലയില്‍ അതിരൂപതയിലെ വിഷയം അടുത്തുനിന്ന് പഠിക്കാനുള്ള അവസരം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. പൊന്തിഫിക്കല്‍ ഡെലഗേറ്റായി നിയമിച്ചശേഷം വിവിധ കത്തുകളും റിപ്പോര്‍ട്ടുകളും വായിച്ചും വിഷയം പഠിച്ചിട്ടുണ്ട്. എല്ലാവരുടെയും സൗകര്യാര്‍ത്ഥം വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി സംബന്ധിച്ച് ഏകീകൃത രൂപമുണ്ടാക്കാന്‍ സീറോമലബാര്‍സഭാ സിനഡ് തീരു മാനിക്കുകയും ഈ തീരുമാനം സഭയിലെ എല്ലാ രൂപതകളിലും നടപ്പാക്കുകയും ചെയ്തു. എന്നാല്‍, എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില വൈദികര്‍ ഇനിയും ഈ തീരുമാനം അംഗീകരിച്ചിട്ടില്ല.
നിയമാനുസൃതമായ കുര്‍ബാന രീതി അംഗീകരിക്കാത്തവരുടെ നിലപാട് വിശ്വാസികളില്‍ ആശയ കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ കുര്‍ബാനയര്‍പ്പണ രീതിയെ എതിര്‍ക്കാന്‍ വിശ്വാസികളെ അവര്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പുരോഹിതരെന്ന നിലയില്‍ അവര്‍ ലക്ഷ്യംവയ്‌ക്കേണ്ടതു മറിച്ചായിരുന്നു. അതായത് സീറോ മലബാര്‍ സഭയുമായി ആരാധന്രകമ ഐക്യത്തില്‍ നിലകൊണ്ട് നേരായ മതബോധനം നടത്തി അതിരൂപതയിലെ വിശ്വാസികള്‍ക്കാകെ മാ തൃകയാകുന്ന ജീവിതം നയിക്കുകയെന്നത്. എന്നാല്‍, ഖേദകരമെന്നു പറ യട്ടെ. സാര്‍വത്രിക സഭയുടെയും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ യുടെയും അംഗീകാരത്തോടെ സീറോമലബാര്‍സഭയുടെ പരമോന്നത സമിതിയായ സിനഡ് അംഗീകരിച്ച നിയമപരവും സഭാംഗങ്ങള്‍ക്കു ബാധകവുമായ തീരുമാനത്തെ അവര്‍ ബോധപൂര്‍വം എതിര്‍ക്കുന്നു.
തീരുമാനം വൈദികരില്‍ അടിച്ചേല്‍പ്പിക്കുന്നതല്ലേ ഇത് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്- കത്തോലിക്കാ സഭയില്‍ ഒരാള്‍ വൈദികനാകുന്നത് തിരുപ്പട്ട ശുശ്രൂഷയിലൂടെയാണെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഈ ശുശ്രൂഷയില്‍ പ്രധാനമാണ് കാര്‍മികനായ മെത്രാന് മുന്നില്‍ നവവൈദികന്‍ മുട്ടുകുത്തി നില്‍ക്കുന്നതും നവവൈദികന്റെ ശിരസിന്മേല്‍ കൈകള്‍വച്ച് പ്രാര്‍ഥിക്കുന്നതും. കൈവയ്പ് ശുശ്രൂഷ എന്നാണ് ഇത് അറിയപ്പെടുന്നത്.
സ്വതന്ത്രമായുള്ള അഭ്യര്‍ഥനപ്രകാരം നല്‍കുന്ന കൈവയ്പുശുശ്രൂഷയി ലൂടെയാണ് പൗരോഹിത്യ ജീവിതം ആരംഭിക്കുന്നത്. ഓരോ വൈദികാര്‍ഥിയും കൈവെയ്പ് പ്രാര്‍ഥനയ്ക്കായി അഭ്യര്‍ഥിക്കുന്നു. കൈവയ്പ് സ്വീകരിക്കാതെ ഒരാള്‍ ഒരിക്കലും വൈദികനാകില്ല. സഭാ പ്രബോധനങ്ങളെയും മാര്‍പാപ്പയുടെ കല്‍പനകളെയും ബിഷപ്പിന്റെ നിയമപരമായ തീരുമാനങ്ങളെയും അംഗീകരിച്ചുകൊള്ളാമെന്ന് തിരുപ്പട്ട ശുശ്രൂഷയില്‍ നവവൈദികന്‍ വിശുദ്ധ ഗ്രന്ഥത്തിനു മുകളില്‍ കൈകള്‍ വച്ച്, സ്വത്രന്തമനസോടും തിരഞ്ഞെടുപ്പോടും കൂടെ ദൈവത്തിനു മുന്നിലും സാര്‍വത്രിക സഭയ്ക്കു മുന്നിലും പ്രതിജ്ഞ ചെയ്യുന്നുമുണ്ട്. സിനഡിന്റെ തീരുമാനം തിരസ്‌കരിക്കുക വഴി ചില വൈദികര്‍, അവരുടെ മനസാക്ഷിക്കും അന്തസിനും നേര്‍ക്കുള്ള ഒരാക്രമണമെന്നതിലൂപരി തങ്ങ ളിലെ കൈവയ്പുശുശ്രൂഷയെ തള്ളിപ്പറയുകയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
ബന്ധപ്പെട്ട അധികൃതര്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ അനുസരിക്കുന്നതിനെ സംബന്ധിച്ചതാണ് ഇവിടത്തെ വിഷയം. കത്തോലിക്കാസഭ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ബന്ധപ്പെട്ട അധികാരികള്‍ ഒരു നിയമമുണ്ടാക്കുമ്പോള്‍ അത് ആര്‍ക്കുവേണ്ടിയാണോ നിര്‍മി ക്കപ്പെട്ടിരുന്നത്, അവരെല്ലാം ഇത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. നിയ മങ്ങള്‍, അതു കാനന്‍ നിയമമോ സിവില്‍ നിയമമോ ആകട്ടെ, ഒരാളുടെ ഇ ഷ്ടവും അനിഷ്ടവും നോക്കിയല്ല നിര്‍മിക്കപ്പെടുന്നത്. യോജിപ്പുണ്ടെങ്കിലും വിയോജിപ്പുണ്ടെങ്കിലും എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. സിനഡ് രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി ദൈവശാസ്ത്ര പരമായി കാലഹരണപ്പെട്ടതാണെന്നാണല്ലോ ചിലര്‍ പറയുന്നത്. പഴഞ്ചന്‍ രീതിയില്‍ എങ്ങനെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാകും
ഈ എതിര്‍പ്പ് ഒരു വൈദികന്റെ വായില്‍ നിന്നു തന്നെ താന്‍ കേട്ടതായി അദ്ദേഹം പറയുന്നു. അതേസമയം തന്നെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പുറത്ത് സിനഡ് കുര്‍ബാന അര്‍പ്പിക്കുന്നതിന് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തന്റെ അതിരുപതയ്ക്കുള്ളില്‍ സിനഡല്‍ രീതിയിലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അദ്ദേഹം തയാറല്ല. ഈ വാദത്തിന്റെ അബദ്ധം വിലയിരുത്താന്‍ താന്‍ നിങ്ങള്‍ക്കു വിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സിനഡല്‍ ഫോര്‍മുല ദൈവശാസ്ത്രപരമായി സ്വാഭാവികമാകുന്നതും ലോകമാകെ അംഗീകരിക്കപ്പെടുന്നതും എന്തു കാരണത്താലാണ് അതുപോലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രം എന്തു കാരണത്താലാണ് ഇത് ദൈവശാസ്ത്രപരമായി അസ്വീകാരൃവും പഴഞ്ചനുമായി കാണുന്നത്. അപ്പോള്‍ ദൈവശാസ്ത്രമല്ല വിഷയം. നിയമപരമായി സാധുതയുള്ള ഒരു അഥോറിറ്റിയാണോ നിയമമുണ്ടാക്കിയതെന്നതും അത് സഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കു സമരസപ്പെട്ടു നില്‍ക്കുന്നത് ആണോ എന്നതുമാണ് വിഷയം. താന്‍ മനസിലാക്കിയടുത്തോളം സിനഡിന്റെ തീരുമാനം സമ്പൂര്‍ണമായി സഭയുടെ പ്രബോധനങ്ങള്‍ക്കനുസൃതമാണ്. സഭയില്‍ ദൈവശാസ്ത്രപരമായ പല നിലപാടുകളുണ്ടെങ്കിലും സാധുവായ ഒരു നിയമമുണ്ടാക്കുമ്പോള്‍, ആര്‍ക്കുവേണ്ടിയാണോ അത് ഉണ്ടാക്കപ്പെട്ടിരി ക്കുന്നത്, തങ്ങളുടെ ദൈവശാസ്ത്ര ചിന്തകളെല്ലാം മാറ്റിവച്ച് അത് അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഈശോമിശിഹാ ശിഷ്യന്മാര്‍ക്ക് അഭിമുഖമായി അപ്പം മുറിച്ചു നല്‍കി നട ത്തിയ അന്ത്യത്താഴത്തിന്റെ ഓര്‍മയാണ് വിശുദ്ധ കുര്‍ബാനയെന്നാണ് മിക്ക വരും പറയുന്നത്. അതിനാല്‍ തന്നെ വിശ്വാസികളെ പിന്നിലാക്കി അള്‍ത്താരാഭിമുഖമായി വൈദികന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് യഥാര്‍ കുര്‍ബാനയോടു (അന്ത്യത്താഴം) ചേര്‍ന്നതല്ലെന്ന് ഇക്കൂട്ടര്‍ പറയുന്നു. അന്ത്യത്താഴത്തില്‍ ഈശോ ചെയ്തതിനെ അനുസ്മരിച്ച് അപ്പം മുറിച്ചു പങ്കുവെയ്ക്കാനായി ആദിമ സഭയില്‍ വിശ്വാസികള്‍ ഒരുമിച്ചുകൂടിയിരുന്നുവെന്നത് പ്രധാനമാണ്. എന്നാല്‍, ഈശോ എന്താണു പഠിപ്പിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണം കൂടി അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കൊപ്പം വേണമെന്ന് കാലക്രമേണ വിശ്വാസികള്‍ തിരിച്ചറിഞ്ഞു. ഈശോയുടെ പ്രബോധനം കൂടാതെയുള്ള അപ്പം മുറിക്കല്‍ വിശ്വാസികള്‍ക്കു മനസിലാകണമെന്നില്ല.
വാസ്തവത്തില്‍ നമ്മള്‍ സംസാരിക്കുന്നത് സ്മരണയെക്കുറിച്ചാണ്, അത ല്ലാതെ അന്ത്യത്താഴത്തിന്റെ ഒരു ഫോട്ടോകോപ്പിയെക്കുറിച്ചല്ല. ലിയോണാ ര്‍ഡോ ഡാവിഞ്ചിപോലുള്ള കലാകാരന്മാര്‍ ഭാവനാപൂര്‍വം വരച്ച അന്ത്യ ത്താഴത്തിന്റെ ചിത്രങ്ങളെക്കുറിച്ചല്ല. നൂറ്റാണ്ടുകള്‍ക്കിടയില്‍ രൂപപ്പെട്ട എല്ലാ ആരാധനക്രമ പാരമ്പര്യങ്ങളും അടിസ്ഥാനമാക്കിയത് ആദിമ സഭയെയാണ്. കാലക്രമേണ ആരാധനാ ക്രമത്തില്‍ സഭ ചില പ്രബോധനങ്ങളും വായനകളും ആരാധനക്രമ വിശദീകരണങ്ങളും വിവിധ അടയാളങ്ങളും ചലനങ്ങളും ഉള്‍പ്പെടുത്തി. വീണ്ടും ഈ ശുശ്രൂഷകളില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു. ക്രമേണ സഭയുടെ നിയമാനുസൃത അധികാരികള്‍വഴി രൂപപ്പെട്ട ആരാധനാ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത സഭകള്‍ രൂപം കൊണ്ടു.
തങ്ങള്‍ അനുസരിക്കുക ആരാധനക്രമ നിയമങ്ങളെയല്ല, ദൈവത്തെയാണ് എന്നു ചിലര്‍ പറയാറുണ്ട്. മനുഷ്യരെ അനുസരിക്കുന്നതിനെക്കാള്‍ നല്ലത് ദൈവത്തെ അനുസരിക്കു ന്നതാണെന്ന് അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ പത്രോസ് പറയുന്നുണ്ട് (അപ്പ 5:29). പഴയ നിയമകാലത്തെ പ്രവാചകന്മാര്‍ ദൈവത്തെ അനു സരിക്കുന്നതിനായി മാനുഷിക നിയമങ്ങള്‍ ധിക്കരിച്ചിരുന്നു. ചിലപ്പോഴൊ ക്കെ ഈശോയും അതു ചെയ്തു.
ദൈവിക താത്പര്യങ്ങളിലും മാനുഷിക താത്പര്യങ്ങളിലും വ്യക്തമായ അന്തരം പ്രകടമാകുന്‌പോള്‍ അവര്‍ ദൈവത്തോടൊപ്പം നിന്നു. ഉദാഹരണമായി മാനുഷിക നിയമങ്ങള്‍ പാവപ്പെട്ടവനെ മറന്ന് ധനവാനെ അനുകൂലിക്കുകയോ പാവപ്പെട്ടവനെ അടിച്ച മര്‍ത്തുകയോ ചെയ്യുമ്പോഴും ദേവാലയാചാരം മനുഷ്യരെ പ്രതേകിച്ച് പാവങ്ങളെ അവഗണിച്ചപ്പോഴും ഇത്തരം നിയമങ്ങള്‍ക്കെതിരേ പ്രവാചക ശബ്ദങ്ങള്‍ ശക്തമായി ഉയര്‍ന്നു. എന്നിരുന്നാലും സിനഡല്‍ ഫോര്‍മുലയുടെ കാര്യത്തിലുള്ള അനുസരണക്കേട് ഈശോയുടെയോ പ്രവാചകന്മാരുടെയോ അനുസരണക്കേടുമായി താരതമ്യം ചെയ്യാനാകില്ല. സിനഡല്‍ ഫോര്‍മുല നടപ്പാക്കുന്നതില്‍ ധനവാനെ അനുകുലിച്ചെന്നോ പാവപ്പെട്ടവനെ അവഗണിച്ചെന്നോ ചോദ്യമുദിക്കുന്നില്ല. ഈ കാര്യത്തില്‍ ദൈവികതാത്പര്യങ്ങളില്‍ നിന്നുള്ള ഒരു വ്യതിചലനവും താന്‍ കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
വസ്തുനിഷ്ഠമായ പ്രവാചകശബ്ദങ്ങള്‍ നിയമാനുസൃതമായ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, പ്രതിഷേധത്തെ മറ്റുചില താത്പര്യങ്ങള്‍ ഇടകലര്‍ത്തി തെറ്റിദ്ധരിപ്പിക്കാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുവഴി സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് അടിപ്പെടാതിരിക്കാന്‍ നമുക്കു സാധിക്കും. മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് ജനാഭിമുഖമായാണെന്നും മാര്‍പാപ്പ അര്‍പ്പിക്കുന്നതുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനാണ് എറണാകുളം വൈദികര്‍ ആവശ്യപ്പെടുന്നതെന്നും മിക്കപ്പോഴും പറയാറുണ്ട്. അങ്ങ് ഇതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മാര്‍പാപ്പ ലത്തീന്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ജനാഭിമുഖമായാണ് നില്‍ക്കുന്നത്. കാരണം അതാണ് സാധാരണ രീതിയില്‍, നിയമപരമായുള്ള അര്‍പ്പണ രീതി. എന്നാല്‍ പൗരസ്ത്യ സഭയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ആ സഭയുടെ നിയമം അദ്ദേഹം പാലിക്കും.
ഉദാഹരണമായി മാര്‍പാപ്പ സീറോ മലബാര്‍ റീത്ത് പ്രകാരമുള്ള വിശുദ്ധ കുര്‍ബാനയാണ് അര്‍പ്പിക്കുന്നതെങ്കില്‍ ഈ സഭയുടെ സിനഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതി മാത്രമേ അദ്ദേഹം സ്വീകരിക്കൂ. ഉദാഹരണമായി 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയത്ത് അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോള്‍ സിനഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയിലാണ് അദ്ദേഹം കുര്‍ബാന അര്‍പ്പിച്ചത്. ഓരോ സഭയ്ക്കും സ്വന്തമായ നിയമപരമായ ആരാധനക്രമ രീതികളുണ്ട്.
ഒരു സഭയുടെ ആരാധന ക്രമ രീതി ഇതര സഭയുടേതുപോലായിരിക്കണമെന്ന് നമുക്കു പറയാനാകില്ല. എല്ലാ വൈദികരും നിയമം അനുസരിക്കുക എന്നത് സാധ്യമാണ്. അനുസരിക്കാതിരിക്കാനുള്ള കാരണമെന്തെങ്കിലും തനിക്ക് കാണാനാകുന്നില്ല. കാരണം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ എണ്ണം 450 ആണ്. സീറോമലബാര്‍ സഭ യിലെ 5200 വൈദികരില്‍ ഇവരൊഴിച്ച് ബാക്കിയുള്ളവരെല്ലാം സിനഡല്‍ ഫോര്‍മുല പ്രകാരമുള്ള വിശുദ്ധ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. ബഹുഭൂ രിപക്ഷം വൈദികര്‍ക്കും സിനഡ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാമെങ്കില്‍ എന്തുകൊണ്ട് എറണാകുളത്തെ വൈദികര്‍ക്കു മാത്രം പാടില്ലെന്നതാണ് തന്റെ ചോദ്യമെന്ന് ബിഷപ്പ് പറയുന്നു.
സഭയുടെ ആരാധനക്രമ നിയമം എല്ലായിടത്തും ഒരേപോലായിരിക്ക ണമെന്നു പറയുന്നത് ഒരു കാനന്‍ നിയമം ഉള്ളതുകൊണ്ടാണ്. ആരാധനക്രമ രീതിയാണ് സഭയുടെ മുഖമെന്നതാണ് കാരണം. അതിനാല്‍ത്തന്നെ ആരാധനാക്രമം സഭയുടെ അടിസ്ഥാന ഘടകമാണ്.
ഒരേ സഭയില്‍ ആരാധനാക്രമം വൃത്യസ്ത മായിരിക്കണമെന്ന് പ്രസ്തുത നിയമം നടപ്പാക്കിയ മാര്‍പാപ്പ ആഗ്രഹിച്ചിട്ടു ണ്ടാകില്ല. കൂടാതെ, താനോ തന്റെ മുന്‍ഗാമിയോ നടപ്പിലാക്കിയ ഒരു നിയമം ഒരു മാര്‍പാപ്പ അനുസരിക്കുന്നതും കാണാനാകു. അതു മാറ്റുന്നതിനു ഗുരുതരമായ കാരണമില്ലെങ്കില്‍. ആരംഭകാലം മുതലേയുള്ള ആരാധനക്രമ നിയമപ്ര കാരം കുര്‍ബാനയില്‍ മൂഴുവന്‍ സമയവും കാര്‍മികന്‍ അള്‍ത്താരാഭിമുഖ മായാണ് നില്‍ക്കുന്നത്. ഇതിനെതിരേ ചില വൈദികരില്‍ നിന്ന് പ്രതിഷേധം ഉണ്ടായതോടെയാണ് എല്ലാവര്‍ക്കും സ്വീകാര്യമായ, ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന ഫോര്‍മുല നടപ്പാക്കാന്‍ 1999 ല്‍ സിനഡ് തീരുമാനിച്ചത്.
പേപ്പല്‍ ഡെലഗേറ്റ് എന്ന നിലയിലുള്ള തന്റെ നിയമന ഉത്തരവിലെ വാക്കുകള്‍ ഉദ്ധരിക്കുകയാണെങ്കില്‍. ''വിമതരായി നിലകൊള്ളുന്ന ബിഷപ്പുമാരെയും വൈദികരെയും അനുസരണത്തിലേക്ക് ഏത്തിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി സാഹചര്യം പഠിക്കുകയെന്നതാണ് പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ പ്രധാന ദാത്യം എന്ന് അദ്ദേഹം പറയുന്നു. ലളിതമായി പറഞ്ഞാല്‍ തന്റെ നിയമനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു. സി നഡല്‍ ഫോര്‍മുല പ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി സംബ ന്ധിച്ച സീറോമലബാര്‍സഭാ സിനഡിന്റെ തീരുമാനം ഫലത്തില്‍ വരുത്തു ന്നതിന് പ്രത്യേക ചുമതല മാര്‍പാപ്പ തനിക്കു തന്നിട്ടുണ്ട്. അതായത് സിനഡിന്റെ തീരുമാനം നടപ്പാക്കാനുള്ള ചുമതല.
കൊച്ചിപോലുള്ള ഒരു കോസ്മോപോളിറ്റന്‍ നഗരത്തില്‍ സിനഡ് കൂര്‍ബാ ന സാധ്യമാണോ കോസ്‌മോപോളിറ്റന്‍ നഗരത്തെയും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെയും താന്‍ പരസ്പരം ബന്ധപ്പെടുത്തില്ല. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പുറമേ കൊച്ചിയില്‍ സീറോമലങ്കര, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ സഭകളുടെ ദേവാലയങ്ങളും കോട്ടയം ക്‌നാനായ അതിരൂപതയുടെ ദേവാ ലയവുമുണ്ട്. ഈ ദേവാലയങ്ങളിലെല്ലാം കാര്‍മികന്‍ അള്‍ത്താരാഭിമുഖ കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്.
തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ നഗരം മാത്രമല്ല, ജനസംഖ്യയില്‍ കൊച്ചിയേക്കാള്‍ വലുതുമാണ്. അവിടത്തെ സീറോമലബാര്‍ സഭയുടെ ദേവാലയങ്ങളില്‍ സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാനയാ ണ് അര്‍പ്പിക്കുന്നത്. കൊച്ചിയിലെ മറ്റു മതവിശ്വാസികള്‍ അവരുടേതായ രീ തിയിലാണ് ആരാധന നടത്തുന്നത്. അവരുടെ പുരോഹിതരാരും വിശ്വാസികളെ അഭിമുഖം നില്‍ക്കുന്നില്ലതാനും. അതിനാല്‍ കൊച്ചിയെ കോസ്‌മോ പോളിറ്റന്‍ നഗരമായി കാണണമെന്നത് നിയമം നടപ്പാക്കുന്നതിന് തടസമാകുന്നില്ല. ഞതാന്‍ അംഗമായിരിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭയില്‍ കിഴക്കോട്ടു തിരിഞ്ഞാണ് വി. കുര്‍ബാനയര്‍പ്പണം. പൗരസ്ത്യ കത്തോലിക്കാ, അകത്തോലിക്കാ സഭകളിലെല്ലാം പൊതുവേ ഇതേ രീതിയാണുള്ളത്.
സഭയിലാകെ നാം സിനഡാത്മകതയെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറയുന്നതുപോലെ സഭയെന്ന ആശയ ത്തില്‍ ഇതു നേരത്തേതന്നെ ഉള്ളതാണ്. എല്ലാ വിശ്വാസികളും ഒരുമിച്ചു നടക്കുന്നു എന്ന കാഴ്ചപ്പാടുള്ള സഭയെ അത് അവതരിപ്പിക്കുന്നു. അതായത് എല്ലാ വിശ്വാസികളും ചേര്‍ന്നതാണ് സഭ. ഈ സാഹചര്യത്തില്‍ സഭയിലെ എല്ലാ അംഗങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്. പ്രത്യകിച്ച് തീരുമാനമെടുക്കുന്ന പ്രകിയകളെ. എല്ലാവരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നോ എല്ലാവരുടെയും അംഗീകാരത്തോടെ മാത്രമേ നിയമം നടപ്പാക്കുകയുള്ളൂവെന്നോ ഇതിന് അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന് ആഗ്രഹമുള്ള വരും ചോദിക്കുന്നവരുമായ നിരവധി പേര്‍ എറണാകുളം-അങ്കമാലി അതിരു പതയിലുണ്ട്. അവരെ ബഹുമാനിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. സിനഡല്‍ ഫോര്‍മുല അംഗീകരിക്കുന്നുവെന്നത് സിനഡാത്മകത നടപ്പാക്കലാണ്. കാരണം, ഇരു ഗ്രുപ്പുകളെയും(അള്‍ത്താരാഭിമുഖ കുര്‍ബാന വേണമെന്നു വാദിക്കുന്നവരെയും ജനാഭിമുഖ കൂര്‍ബാന വേണമെന്നു വാദിക്കുന്ന വരെയും) കേട്ടതിന്റെ ഫലമാണ്. ഏതെങ്കിലും വൈദികന്‍ സിനഡല്‍ ഫോര്‍മുലപ്രകാരമുള്ള വിശുദ്ധ കുര്‍ ബാന അര്‍പ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കാരണം അതു മാര്‍പാപ്പയെ ധിക്കരിക്കുന്ന ഗുരുതരമായ തെറ്റാണ്. ഒരു വൈദികന്‍ തന്റെ തിരുപ്പട്ടവേളയില്‍ മ്മെതാന്റെയും വിശ്വാസികളുടെയും മുന്‍പാകെ എടുത്ത വാഗ്ദാനത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ആരാധനാ ക്രമ നിയമത്തെ അനുസരിക്കുക എന്നത്. സിനഡ് ഫോര്‍മുല പ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതി നടപ്പാക്കാന്‍ മാര്‍പാപ്പയാണ് തന്നെ അധികാരപ്പെടുത്തിയത്.
സീറോ മലബാര്‍സഭാ വിശ്വാസികളുടെ അചഞ്ചലമായ വിശ്വാസ പൈതൃകത്തിലും മാര്‍പാപ്പയോടുള്ള വിധേയത്വത്തിലും താന്‍ പ്രത്യാശയര്‍പ്പിക്കുന്നു. വൈദികരുടെ അനുസരണക്കേടിന് കാനോനികമായ നടപടികള്‍ ഉണ്ടാകുന്നതിനുമുമ്പ് അവരെ തിരുത്തേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. 'ഞങ്ങളുടെ ബഹുമാനവും ആദരവും നി ങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ മാതൃകാ വൃക്തിത്വങ്ങളാകുക, സഭാ കൂ ട്ടായ്മയ്‌ക്കൊപ്പം ചരിക്കുക, മാര്‍പാപ്പയെ അനുസരിക്കുക'' എന്ന് വിശ്വാസികള്‍ വൈദികരോടു പറയണം. അപ്പോള്‍ അവര്‍ സ്വയം തിരു ത്തുമെന്ന് അദ്ദേഹ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26