അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിന്‍: നഴ്‌സിന് സസ്‌പെന്‍ഷന്‍

 അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിന്‍: നഴ്‌സിന് സസ്‌പെന്‍ഷന്‍

പാലക്കാട്: അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് നിര്‍ദ്ദേശിച്ചതിലും അധികം വാക്‌സിന്‍ നല്‍കിയ നഴ്‌സിന് സസ്‌പെന്‍ഷന്‍. പാലക്കാട് പിരിയാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് നടപടി സ്വീകരിച്ചിരിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ ആണ്‍കുഞ്ഞിനാണ് നഴ്‌സ് വാക്‌സിന്‍ തെറ്റി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിന് ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നഴ്‌സ് കുഞ്ഞിന് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും മരുന്നും നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.