മണിപ്പൂർ കത്തിയപ്പോൾ മോഡി കതകടച്ചിരുന്നു; പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജരിവാൾ

മണിപ്പൂർ കത്തിയപ്പോൾ മോഡി കതകടച്ചിരുന്നു; പ്രധാന മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെജരിവാൾ

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി സർക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമ സഭയിൽ മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച ബിജെപി എം‌എൽ‌എമാർക്കെതിരെയാണ് കെജ്രിവാളിന്റെ രൂക്ഷ വിമർശനം. ഡൽഹിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സഭയിൽ ചർച്ച ചെയ്യേണ്ടതെന്ന് ബിജെപി എംഎൽഎമാർ വാദിച്ചു.

മണിപ്പൂരുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നതാണ് പ്രധാന മന്ത്രി മോഡിയുടെ സന്ദേശം. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. 6,500 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 150 ലധികം പേർ കൊല്ലപ്പെട്ടു പക്ഷേ പ്രധാനമന്ത്രി മൗനം പാലിച്ചു. 4000 പേരുടെ വീടുകൾ കത്തിച്ചു അപ്പോഴും പ്രധാന മന്ത്രി മൗനം പാലിച്ചു. കുറഞ്ഞത് 60,000 പേർ ഭവനരഹിതരായി പക്ഷേ പ്രധാനമന്ത്രി നിശബ്ദനായി. 150 ലധികം ആളുകൾ കൊല്ലപ്പെടുകയും 350 ആരാധനാലയങ്ങൾ കത്തിക്കുകയും ചെയ്തു പക്ഷേ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും കെജരിവാൾ ഡൽഹി നിയമസഭയിൽ പറഞ്ഞു.

യൂറോപ്യൻ പാർലമെന്റടക്കം ഈ വിഷയത്തിൽ ചർച്ച നടത്തിയതോടെ ആഗോളതലത്തിൽ ഇന്ത്യ അപകീർത്തിപ്പെടുത്തപ്പെട്ടു. അമേരിക്കയിലെ നേതാക്കൾ പോലും അക്രമത്തെ അപലപിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി മൗനം പാലിച്ചു. രണ്ടോ മൂന്നോ സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നു. അപ്പോഴും പ്രധാനമന്ത്രി മൗനം പാലിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ദിവസവും നടക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.