കോട്ടയം: നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിലുണ്ടായിരുന്ന മൂന്നു കന്യാസ്ത്രീകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. താഴെയുണ്ടായിരുന്ന ശുചിമുറി കെട്ടിടത്തിനു മുകളിലേക്ക് ജീപ്പ് തങ്ങിനിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര വില്ലൂന്നിയിലാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് വില്ലൂന്നി സിഎംസി കോണ്‍വന്റിലെ മതില്‍ ഇടിച്ചു തകര്‍ത്തശേഷം മറിയുകയായിരുന്നു.
പരുക്കേറ്റ മാങ്ങാനം സിഎംസി മഠത്തിലെ മദര്‍ സിസ്റ്റര്‍ ജോയല്‍ (65), ജീപ്പ് ഓടിച്ചിരുന്ന സിസ്റ്റര്‍ ലിസ്റ്റോം (49), വില്ലൂന്നി സിഎംസി മഠത്തിലെ സിസ്റ്റര്‍ സാനൂപിയ (35) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ സിസ്റ്റര്‍ ജോയലിനെ പിന്നീട് ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.