ന്യൂഡല്‍ഹി: മോഡി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണ്ടെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശം. സിറ്റിങ് എംപി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി നിര്‍ദേശം.
നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം. രാഹുലിനെ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. അയോഗ്യത നീങ്ങിയതോടെ രാഹുല്‍ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തി. രാഹുലിന് പരാമവധി ശിക്ഷ നല്‍കാനുള്ള കാരണം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിക്കോ വിശദീകരിക്കാനായില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചിരുന്നു.
രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റിലെ പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയില്‍ വീണ്ടും ഉള്‍പ്പെടുത്തി. നേരത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ പ്രതിരോധ വകുപ്പിന്റെ സ്റ്റാന്റിങ് കമ്മിറ്റിയില്‍ നിന്നും രാഹുല്‍ ഒഴിവാക്കപ്പെട്ടിരുന്നു. എംപി സ്ഥാനം പുനസ്ഥാപിച്ചതോടെയാണ് രാഹുലിനെ സമിതിയില്‍ വീണ്ടും ഉള്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.