യുഎഇയിലെ കുട വിപണിയില്‍ റെക്കോർഡ് വളർച്ച

യുഎഇയിലെ കുട വിപണിയില്‍ റെക്കോർഡ് വളർച്ച

ദുബായ്: യുഎഇയില്‍ ഇത്തവണ കുട വിപണിയില്‍ റെക്കോർ‍ഡ് വളർച്ച. വേനലില്‍ അപ്രതീക്ഷിത മഴ മുന്നില്‍ കണ്ടുമാത്രമല്ല, കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ കുട ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതുമാണ് വിപണിയ്ക്ക് നേട്ടമായതെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

മഴയുടെ മുന്നറിപ്പ് സൂചനകള്‍ വരുന്നതോടെ ആളുകള്‍ കുടവാങ്ങാനായി എത്തുന്നുവെന്ന് ഷാർജ അന്‍സാർ മാളിലെ സൂപ്പർ വൈസറായ അജാസ് അഹമ്മദ് പറയുന്നു. 20 കുടയൊക്കെ വിറ്റുപോയ ദിവസങ്ങളുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കാലാവസ്ഥ മാറ്റത്തെ ജനങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

അപ്രതീക്ഷിതമായി പെയ്യുന്ന മഴയ്ക്ക് മാത്രമല്ല, കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാന്‍ കുട ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ബീച്ചുകളിലും മറ്റ് പുറം വിപണികളിലും ജോലി ചെയ്യുന്നവർ സാധാരണമായി കുട ഉപയോഗിക്കുന്നുണ്ട്.

വേനല്‍ കാലത്ത് കുട വിറ്റുപോകാറുണ്ട്, എന്നാല്‍ മഴ പ്രവചിക്കുമ്പോള്‍ കുട വിറ്റുപോകുന്നതില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നവെന്ന് ഡേ ടു ഡേ സൂപ്പർമാർക്കറ്റുകളിലെ മാർക്കറ്റിംഗ് മാനേജർ മൂസ രക്ഷാനി പറഞ്ഞു. കുട്ടികള്‍ക്കുളള കുടകള്‍ എട്ട് ദിർഹം മുതല്‍ ലഭ്യമാകുമ്പോള്‍ മുതിർന്നവർക്കുന്ന കുടയുടെ വില 14 ദിർഹത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.