കൊച്ചി: ന്യൂനപക്ഷവിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സംവരണത്തിൽ 80:20 എന്നഅനുപാതം പുലർത്തുന്ന സംസ്ഥാന സർക്കാർ നിലപാടിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അടിയന്തരവിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
യാതൊരു അടിസ്ഥാനമോ പഠനങ്ങളും ഇല്ലാതെയാണ് ന്യൂന പക്ഷ വിഭാഗങ്ങൾക്ക് പൊതുവായുള്ള സംവരണത്തിൽ നിന്നും മുസ്ളീം വിഭാഗത്തിന് എൺപതു ശതമാനം സംവരണം നൽകുന്നത് . ഈ അനീതിയെ ചോദ്യം ചെയ്തുകൊണ്ട് പാലക്കാട് സ്വദേശിയായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ വി. കെ അസ്സോസിയേറ്റ്സ് മുഖേന സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. ജനസംഖ്യാനുപാതകമായി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുവാൻ ഇടക്കാല ഉത്തരവ് ഉണ്ടാകണമെന്ന അപേക്ഷയിലാണ് രേഖകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുള്ള അടിയന്തിര നടപടി.
മാറി മാറി ഭരിക്കുന്ന സർക്കാറുകൾ നടപ്പിലാക്കി വരുന്ന ഭരണഘടനാ വിരുദ്ധമായ പ്രവർത്തികൾക്കെതിരായ ശക്തമായ ഇടപെടലാണിത്. ഡിസംബർ 22 ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നൽകിയ ഉത്തരവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അടിയന്തരമായി വിശദീകരണം നൽകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജിക്കാരനു വേണ്ടി ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. രാജു ജോസഫ് ഹാജരായി. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് 80:20 എന്ന് അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ അവകാശങ്ങളുടെ സിംഹഭാഗവും ഒരു സമുദായം മാത്രം കവർന്നെടുക്കുന്നത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.