കോട്ടയം: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി പരിഹരിക്കാന്‍ ഇടപെടുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ വഴുതി. കോട്ടയം പൂവത്തിളപ്പിൽ അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അവലോകന യോഗത്തിലാണ് സംഭവം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. തുടര്‍ന്ന് എതിര്‍ വിഭാഗം ഇത് എതിര്‍ത്തു. തുടര്‍ന്ന് പ്രശ്നം വാക്കേറ്റത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി. ഇതോടെയാണ് യോഗത്തില്‍ പങ്കെടുത്തിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ വേദിയില്‍ നിന്നും തിടുക്കപ്പെട്ട് ഇറങ്ങിയത്.
ഈ സമയത്താണ് പടിയില്‍ തട്ടി ഉമ്മന്‍ ചാണ്ടി കാല്‍ വഴുതി വീഴാന്‍ പോയത്. സുരക്ഷ ജീവനക്കാരും പ്രവര്‍ത്തകരും ഇടപെട്ടതുകൊണ്ട് വീഴ്ച ഒഴിവായി. ഉമ്മന്‍ ചാണ്ടിക്ക് പരിക്കുകള്‍ ഒന്നുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.