ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടുനിന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ സമ്മേളനം സമാപിച്ചു. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്ലാതെയാണ് യോഗം അവസാനിച്ചത്. ജി 20 അംഗ രാഷ്ട്രങ്ങളുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തശേഷം സംയുക്ത പ്രസ്താവനയില്ലാതെ പിരിഞ്ഞ മറ്റൊരു യോഗം കൂടിയായി ഇതും മാറി. റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തെ അപലപിച്ച് സമ്മേളന രേഖയുടെ 22 -ാം ഖണ്ഡികയില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത് റഷ്യയും ചൈനയും രംഗത്ത് വന്നതോടെയാണ് സംയുക്ത പ്രസ്താവന ഉണ്ടാകാതെ പോയത്.
റഷ്യയെ കുറ്റപ്പെടുത്തിയുള്ള പ്രമേയത്തെ എതിര്‍ത്ത് റഷ്യന്‍ പ്രതിനിധി രംഗത്ത് വന്നു. തുടര്‍ന്ന് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള വേദിയാക്കി സമ്മേളനത്തെ മാറ്റിയെന്ന ആരോപണം ചൈനീസ് പ്രതിനിധിയും ഉയര്‍ത്തി. റഷ്യ- ഉക്രെയ്ന്‍ യുദ്ധം സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത നിലപാടും അഭിപ്രായങ്ങളും ഉണ്ടാകുമെന്നും ഇരു പ്രതിനിധികളും യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യ മേഖലയില്‍ ലോകമാകെ ലോകാരോഗ്യ സംഘടന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സമ്മേളനത്തില്‍ പ്രശംസിച്ചു. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ ലോകത്തിന് ആവശ്യമാണ്.
ഇടത്തരം സാമ്പത്തിക ശക്തികളായ രാജ്യങ്ങളെ ആരോഗ്യ മേഖലയില്‍ കൈപിടിച്ചുയര്‍ത്താന്‍ വികസിത രാജ്യങ്ങള്‍ മുന്നോട് വരണം. കോവിഡ് കാലത്ത് ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതിയതുപോലെയുള്ള സഹകരണം ആരോഗ്യരംഗത്ത് ഉണ്ടാകണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.