ഇന്ത്യയുടെ അഭിമാനം ചന്ദ്രയാൻ 3 – ഇനി മണിക്കൂറുകൾ മാത്രം

ഇന്ത്യയുടെ അഭിമാനം ചന്ദ്രയാൻ 3 – ഇനി മണിക്കൂറുകൾ മാത്രം

ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ആഗസ്റ്റ് 20 രാവിലെ 1: 50ന് 25X134 കിലോമീറ്റർ വലിപ്പമുള്ള അതിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഇനിയുള്ള ദിവസങ്ങൾ ആന്തരിക പരിശോധനകൾ നടത്തുകയും ലൻഡ്ചെയ്യുന്ന സ്ഥലത്ത് സൂര്യോദയത്തിനു കാത്തിരിക്കും.ലാൻഡിംഗ് ആഗസ്റ്റ് 23, ഉച്ചകഴിഞ്ഞ് 5:30ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇൻറർ പ്ലാനറ്ററി ദൗത്യങ്ങൾക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള തദ്ദേശീയ ലാൻഡർ മൊഡ്യൂൾ (എൽഎം), പ്രൊപ്പൽഷൻ മൊഡ്യൂൾ (പിഎം), റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ-3.

ചന്ദ്രയാൻ -3 ന്റെ ദൗത്യ ലക്ഷ്യങ്ങൾ ഇവയാണ്:

1 .ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദർശിപ്പിക്കുന്നതിന്
2 .റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കാൻ
3 .സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ.

സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നാലുദിവസം മാത്രം ശേഷിക്കെ, ചാന്ദ്രയാൻ 3 ലാൻഡർ എടുത്ത ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങൾ പുറത്തുവിട്ടു.ചന്ദ്രന്റെ മറുപുറത്തുള്ള ഉൽക്കാ പതനത്തിലൂടെ രൂപപ്പെട്ട ഗർത്തങ്ങളായ ഫാബ്രി, ജയോർഡനോ ബ്രൂണോ, ഹർക്കബി തുടങ്ങിയവക്കു സമീപത്തുകൂടെ കടന്നുപോയപ്പോഴുള്ള ചിത്രങ്ങൾ കാണാം. ലാൻഡറിൽനിന്ന്‌ വേർപെട്ട് ദൂരെയായി സഞ്ചരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലകൾ, ഭൂമിയുടെ ഒരുഭാഗം എന്നിവയും ലാൻഡർ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്.

ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ആഗസ്റ്റ് 20 രാവിലെ 1: 50ന് 25X134 കിലോമീറ്റർ വലിപ്പമുള്ള അതിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിൽ എത്തിച്ചേർന്നു. ഇനിയുള്ള ദിവസങ്ങൾ ആന്തരിക പരിശോധനകൾ നടത്തുകയും ലൻഡ്ചെയ്യുന്ന സ്ഥലത്ത് സൂര്യോദയത്തിനു കാത്തിരിക്കും.ലാൻഡിംഗ് ആഗസ്റ്റ് 23, ഉച്ചകഴിഞ്ഞ് 5:30ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സോഫ്‌റ്റ്‌ ലാൻഡിങ്ങിന്‌ നാലുദിവസം മാത്രം ശേഷിക്കെ, ചാന്ദ്രയാൻ 3 ലാൻഡർ എടുത്ത ചന്ദ്രന്റെ മറുപുറത്തുള്ള ചിത്രങ്ങൾ പുറത്തുവിട്ടു.അതിൽ ജയോർഡനോ ബ്രൂണോ, ഹർക്കബി – ഗർത്തങ്ങൾ കാണാം.

ചന്ദ്രന്റെ മറുപുറത്തുള്ള ഉൽക്കാ പതനത്തിലൂടെ രൂപപ്പെട്ട ഗർത്തങ്ങളായ ഫാബ്രി, ജയോർഡനോ ബ്രൂണോ, ഹർക്കബി തുടങ്ങിയവക്കു സമീപത്തുകൂടെ കടന്നുപോയപ്പോഴുള്ള ചിത്രങ്ങൾ കാണാം. ലാൻഡറിൽനിന്ന്‌ വേർപെട്ട് ദൂരെയായി സഞ്ചരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ, ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലകൾ, ഭൂമിയുടെ ഒരുഭാഗം എന്നിവയും ലാൻഡർ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്.

ആഗസ്റ്റ് 18 വൈകിട്ട്‌ നാലിന്‌ ലാൻഡറിലെ രണ്ട്‌ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചാന്ദ്ര പ്രതലത്തോട്‌ ലാൻഡർ കൂടുതൽ അടുക്കുന്നതിനുള്ള ആദ്യ ഡീബൂസ്റ്റിങ്‌ പ്രക്രിയ പൂർത്തീകരിച്ചു. അഞ്ച്‌ കിലോഗ്രാം ഇന്ധനം പതിനാല്‌ സെക്കന്റ്‌ ജ്വലിപ്പിച്ചതോടെ ലാൻഡർ കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമായ ഭ്രമണപഥത്തിലേക്ക്‌ താഴ്‌ന്നു.

ആഗസ്റ്റ് 17 ഉച്ചക്ക് 1:15 ന് ചാന്ദ്രഭ്രമണപഥത്തിൽ വച്ച് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ടു. ആഗസ്റ്റ് 18ന് വൈകുന്നേരം 4 മണിക്ക് ലാൻഡർ മൊഡ്യൂൾ കുറച്ചുകൂടി താഴ്ന്ന ഒരു ഭ്രമണപഥത്തിലേക്ക് മാറും. ഇതേ സമയം പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഉള്ള SHAPE (Spectro-polarimetry of Habitable Planet Earth) ഭൂമിയെ അവാസയോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തും. ഈ പഠനങ്ങൾ ഭാവിയിൽ ഭാവിയിൽ എക്സോപ്ലാനറ്റുകൾ കണ്ടെത്തുന്നതിൽ സഹായകമാകും. ബംഗളൂരുവിലെ U.R. റാവു സാറ്റലൈറ്റ് സെൻ്ററിൽ അണ് SHAPE എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.

ആഗസ്റ്റ് 16 ചാന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ (153 km x 163 km) വിജയകരമായി. ജൂലൈ 14നു വിക്ഷേപിച്ച ചന്ദ്രയാൻ 3 ആഗസ്റ്റ് 5നു ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വളരെ സങ്കീർണമായ ആ ഘട്ടം പൂർത്തീകരിച്ചുകൊണ്ട് 164 km x 18074 km വലിപ്പമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഇസ്രോ എത്തിച്ചു.

ലാൻ്റർ മൊഡ്യൂൾ പ്രോപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട് ആഗസ്റ്റ് 23 വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയും ചെയ്യും. തുടർന്ന് റോവർ ലാൻ്ററിൽ നിന്ന് പുറത്തുവരികയും 14 ദിവസം ലാൻഡറിലേയും റോവറിലെയും ഉപകരണങ്ങൾ ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.