അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് ഒരു ഫില്‍സിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ ഡീസല്‍ ലിറ്ററിന് പതിനഞ്ച് ഫില്‍സ് കൂട്ടുകയും ചെയ്തു.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമാണ് ഓഗസ്റ്റ് മാസത്തിലെ പുതിയ വില. ജൂലൈ മാസത്തെ അപേക്ഷിച്ച് ഇത് കുറവാണ്. ജൂലൈയില്‍ ഇത് 2.70 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.50 ദിര്‍ഹം ആണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ 2.51 ദിര്‍ഹം ആയിരുന്നു.
ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹം ആകും വില. ജൂലൈ മാസത്തില്‍ 2.63 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് വിഭാഗത്തിലുള്ള പെട്രോളിന് ലിറ്ററിന് ദിര്‍ഹം 2.50 ആണ് വില. ജൂലൈയിൽ ഇത് ദിര്‍ഹം 2.51 ആയിരുന്നു.
ലോകത്ത് ഏറ്റവും കുറഞ്ഞ പെട്രോൾ വിലയുള്ള രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഇവിടെ ഒരു ലിറ്ററിന് ശരാശരി 2.58 ദിർഹമാണ്. 2015 മുതലാണ് യുഎഇ പെട്രോൾ, ഡീസൽ വില രാജ്യാന്തര നിരക്കുകൾക്ക് അനുസരിച്ച് ക്രമീകരിക്കാൻ തുടങ്ങിയത്. ഓരോ മാസാവസാനവും നിരക്കുകൾ പുതുക്കി നിശ്ചയിക്കാറുണ്ട്. ഇത്തരത്തിൽ നിശ്ചയിച്ച തുകയാണ് ഇന്ന് പുറത്തുവന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.