'യൂത്ത് വാക്ക് വിത്ത്‌ മദർ തെരേസ' - ദശ ദിന കാരുണ്യോത്സവം ഓഗസ്റ്റ് 26 മുതൽ

'യൂത്ത് വാക്ക് വിത്ത്‌ മദർ തെരേസ' - ദശ ദിന കാരുണ്യോത്സവം ഓഗസ്റ്റ് 26 മുതൽ

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 'യൂത്ത് വാക്ക് വിത്ത്‌ മദർ തെരേസ - ദശ ദിന കാരുണ്യോത്സവം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ വെച്ച് ബിഷപ് മാർ. ജോസ് പുളിക്കൽ പ്രോഗ്രാമിന്റെ ലോഗോ പ്രകാശന കർമം നിർവഹിച്ചു.

മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26 തീയതി മുതൽ മരണദിവസമായ സെപ്റ്റംബർ 5 വരെയുള്ള പത്ത് ദിവസമാണ് 'മദർ തെരേസയോടൊപ്പം യൂത്ത് വാക്ക് 'എന്ന പേരിൽ ദശദിനകാരുണ്യോത്സവം നടത്തപ്പെടുന്നത്. സീറോ മലബാർ സഭയിലെ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട 105 ജീവകാരുണ്യ സ്ഥാപനങ്ങളിൽ കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ അംഗങ്ങൾ പ്രസ്തുത ദിവസങ്ങളിൽ ജീവകാരുണ്യ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും ശുശ്രൂഷ ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യും. ജീവകാരുണ്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ പൊതു സമൂഹത്തിന്റെയും ഭരണാധികാരികളുടെയും മുൻപിൽ അവതരിപ്പിക്കുന്നതിനാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കത്തോലിക്ക കോൺഗ്രസ്‌ യൂത്ത് കൗൺസിൽ ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഈ ദശദിന കാരുണ്യോത്സവം നടത്തുന്നത്.

കത്തോലിക്ക കോൺഗ്രസ്‌ യൂത്ത് കൗൺസിൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ, ഗ്ലോബൽ ജനറൽ കോർഡിനേറ്റർ സിജോ ഇലന്തൂർ, ഗ്ലോബൽ കോർഡിനേറ്റർമാരായ ജോയ്സ് മേരി ആൻറണി, അനൂപ് പുന്നപ്പുഴ, ജോമോൻ മതിലകത്ത്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ, കത്തോലിക്ക കോൺഗ്രസ്‌ ഭാരവാഹികളായ സണ്ണിക്കുട്ടി അഴകംപ്രയിൽ, ജോസഫ് പണ്ടാരക്കളം, യൂത്ത് കൗൺസിൽ കാഞ്ഞിരപ്പള്ളി രൂപത ജനറൽ കോഡിനേറ്റർ സബിൻ അഴകംപ്രായിൽ, കോർഡിനേറ്റർമാരായ ജോമോൻ പൊടിപാറ, റോബിൻസ് ജോൺസൺ, രൂപതാ ഭാരവാഹികളായ സിനി ജിബു, അനിത ജസ്റ്റിൻ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.