ബ്രിക്‌സ് ബഹിരാകാശ പര്യവേക്ഷണ കൂട്ടായ്മ സ്ഥാപിക്കണം; ഉച്ചകോടിയില്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് നരേന്ദ്ര മോഡി

ബ്രിക്‌സ് ബഹിരാകാശ പര്യവേക്ഷണ കൂട്ടായ്മ സ്ഥാപിക്കണം; ഉച്ചകോടിയില്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് നരേന്ദ്ര മോഡി

ജോഹന്നാസ്ബര്‍ഗ്: ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ സമഗ്രമാക്കുന്നതിന് സംയോജിപ്പിക്കാവുന്ന നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബഹിരാകാശ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി ബ്രിക്‌സ് ബഹിരാകാശ പര്യവേക്ഷണ കൂട്ടായ്മ സ്ഥാപിക്കുക എന്ന ആശയവും അദ്ദേഹം പങ്കുവച്ചു. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ തുറന്ന പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.

ഇന്ത്യ ഇതിനകം തന്നെ ബ്രിക്‌സ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു പടി കൂടി മുന്നോട്ട് പോകാന്‍, ബ്രിക്‌സ് ബഹിരാകാശ പര്യവേക്ഷണ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് മോഡി അഭിപ്രായപ്പെട്ടു. ബഹിരാകാശ ഗവേഷണവും കാലാവസ്ഥ നിരീക്ഷണവും ഇതിലൂടെ മാനസിലാക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാങ്കേതിക മേഖലകള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പ്രേധാനമന്ത്രി മുന്നോട്ടുവച്ച രണ്ടാമത്തെ നിര്‍ദേശം. ഇതുകൂടാതെ പരമ്പരാഗത മരുന്നുകളുടെ സേവനം ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചു. ദക്ഷിണാഫ്രിക്കയുടെ ബ്രിക്സ് പ്രസിഡന്‍സിക്ക് കീഴില്‍ ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കാനുള്ള നീക്കത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.

ജി20 പ്രസിഡന്‍സിക്ക് കീഴില്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന ഇന്ത്യ നല്‍കുമെന്നും ബ്രിക്സ് ഉച്ചകോടിയില്‍ മോഡി പറഞ്ഞു. ബ്രിക്സിന്റെ വിപുലീകരണത്തെയും മോഡി പിന്തുണച്ചു. ബ്രിക്സിന്റെ വിപുലീകരണത്തെ ഇന്ത്യ പൂര്‍ണമായി പിന്തുണയ്ക്കുകയും സമവായത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.