പൊതുവൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങളെന്ന് ഖത്തർ

പൊതുവൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങളെന്ന് ഖത്തർ

ദോഹ: പൊതുവൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തർ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി. ഹാക്കർമാർക്ക് ഏറ്റവും എളുപ്പത്തില്‍ വിവരങ്ങള്‍ ചോർത്താന്‍ പൊതുവൈഫൈയിലൂടെ സാധിക്കും. സുരക്ഷ മുന്‍നിർത്തി സ്വകാര്യ വിവരങ്ങള്‍ പൊതുവൈഫൈയിലൂടെ കൈമാറരുതെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആപ്പുകളുടെ ലോഗിന്‍, സുപ്രധാനമായ ഇമെയിലുകള്‍ അയക്കുന്നതെല്ലാം പൊതുവൈഫെ ഉപയോഗിക്കുമ്പോള്‍ അരുതെന്നാണ് അറിയിപ്പ്.

ബ്രൗസറിനും സെർവറിനുമിടയിൽ ഡേറ്റ കൈമാറ്റംചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും ഓട്ടോ കണക്ട് സംവിധാനം ഉപയോഗിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതർ പറയുന്നു. സോഫ്റ്റ് വേയർ പതിവായി അപ്ഡേറ്റ് ചെയ്യുന്നതും ടു സ്റ്റെപ് വേരിഫിക്കേഷനും ഹാക്കിംഗ് ഒരു പരിധിവരെ തടയുമെന്നാണ് വിലയിരുത്തല്‍.

സുരക്ഷ മുന്‍നിർത്തി ബോധവല്‍ക്കണം നടത്തുന്നതിനായി സൈബർ സുരക്ഷാ ഏജന്‍സി ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഫോണില്‍ ആന്‍റി വൈറസുകള്‍ ഉപയോഗിക്കുന്നത് ഇത്തരം കാര്യങ്ങളെ ഒരു പരിധി വരെ തടയുമെന്നും അധികൃത‍ർ ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.