പുതുവത്സരാഘോഷം ഇന്ന് രാത്രി 10 വരെ മാത്രം; ആടിത്തിമിര്‍ത്താല്‍ അകത്തു പോകും

പുതുവത്സരാഘോഷം ഇന്ന് രാത്രി 10 വരെ മാത്രം; ആടിത്തിമിര്‍ത്താല്‍ അകത്തു പോകും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലും ജനിതക മാറ്റം സംഭവിച്ച കൂടുതല്‍ വ്യാപന ശേഷിയുള്ള കോവിഡ് വൈറസുകളുടെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

ഇന്ന് രാത്രി 10 മണിക്കുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു.പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. അതതു ജില്ലകളിലെ പൊലീസ് മേധാവിമാരും കലക്ടര്‍മാരും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ 30,31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുളള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.