ബ്രിക്സില്‍ പുതിയ ആറ് രാജ്യങ്ങള്‍ കൂടി; പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു

ബ്രിക്സില്‍ പുതിയ ആറ് രാജ്യങ്ങള്‍ കൂടി; പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു

ജൊഹന്നാസ് ബര്‍ഗ്: ബ്രിക്സ് അംഗ രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. ജൊഹന്നാസ് ബര്‍ഗില്‍ നടന്ന ഉച്ചകോടിയില്‍ ആറ് രാജ്യങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. അതേസമയം ബ്രിക്സില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു.

അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ബ്രിക്സില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. 2024 ജനുവരി ഒന്നു മുതല്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടെ ലോകത്തെ ഒമ്പത് വന്‍ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ആറെണ്ണവും ബ്രിക്സില്‍ അംഗങ്ങളാകും.

ബ്രിക്സ് അംഗ രാജ്യങ്ങളുടെ എണ്ണം വിപുലീകരിക്കുന്നതിനോട് ഇന്ത്യ യോജിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. നിലവിലുള്ള അംഗരാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വിപുലീകരണം മാത്രമേ പാടുള്ളൂ. സമവായത്തിലൂടെ, നിലവിലെ എല്ലാ അംഗ രാജ്യങ്ങളുടേയും പിന്തുണയോടെയുള്ള വിപുലീകരണത്തെയാണ് ഇന്ത്യ അനുകൂലിക്കുന്നതെന്നും മോഡി വ്യക്തമാക്കി.

ഇതോടെയാണ് പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് നിലവില്‍ ബ്രിക്സില്‍ അംഗങ്ങളായിരുന്ന രാജ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.