• Fri Jan 10 2025

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ നാലിന്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ നാലിന്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫിസിഷ്യന്‍ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ നാലിന് രാവിലെ 11 ന് നടത്തും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം.

ഡോക്ടര്‍: യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്‌ട്രേഷന്‍.

സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി നഴ്‌സിങ്/ജിഎന്‍എം, വിത്ത് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

ഫിസിഷ്യന്‍ അസിസ്റ്റന്റ്: യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുളള ബി.എസ്.സി ഇന്‍ ഫിസിഷ്യന്‍ അസിസ്റ്റ്ന്റ് കോഴ്‌സ് അല്ലെങ്കില്‍ ലൈഫ് സയന്‍സിലുളള ഡിഗ്രി/ഡിപ്ലോമ, കാര്‍ഡിയോളജിയില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവൃത്തി പരിചയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.