വൈദ്യുതി തടസ്സം, വിശദീകരണം നല്‍കി ഷാർജ ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റി

വൈദ്യുതി തടസ്സം, വിശദീകരണം നല്‍കി ഷാർജ ഇലക്ട്രിസിറ്റി വാട്ടർ അതോറിറ്റി

ഷാർജ: ഷാ‍ർജയില്‍ വിവിധ താമസ-വ്യവസായ മേഖലകളില്‍ വൈദ്യുതി തടസ്സമുണ്ടായതായുളള റിപ്പോർട്ടുകളോട് പ്രതികരിച്ച് അധികൃതർ. ഗ്യാസ് പ്ലാന്‍റിലെ സാങ്കേതിക തകരാറാണ് വൈദ്യുതി തടസ്സമുണ്ടാകാന്‍ കാരണമായതെന്നാണ് വിശദീകരണം. പെട്ടെന്ന് സാങ്കേതിക തകരാർ സംഭവിച്ചതുകൊണ്ട് വൈദ്യുത നിലയങ്ങളിലേക്ക് വാതകം പ്രവഹിക്കാത്തതിനെത്തുടർന്നാണ് ഷാർജ നഗരത്തിലെ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം അനുഭവപ്പെട്ടത്.

എന്നാല്‍ വേഗത്തില്‍ തന്നെ ഇത് പുനസ്ഥാപിക്കാനായെന്നും സേവ അധികൃതർ പറഞ്ഞു. അല്‍ മജാസ്, അല്‍ താവൂന്‍,അബു ഷഗാര, യാർമുക്ക്,അല്‍ നഹ്ദ മേഖലകളിലാണ് 15 മിനിറ്റോളം വൈദ്യുതി വിതരണത്തില്‍ തടസ്സം അനുഭവപ്പെട്ടത്. വിവിധ മേഖലകളിലെ താമസക്കാർ വൈദ്യുതി തടസ്സം അനുഭവപ്പെട്ടതായി എക്സിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.