സീറോ മലബാര്‍ സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

സീറോ മലബാര്‍ സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. www.syromalabarchurch.in എന്ന പേരില്‍ നവീകരിച്ച സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തത്.

സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന വെബ്‌സൈറ്റിന്റെ കാലാനുസൃതമായ നവീകരണം പൂര്‍ത്തിയാക്കി വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയും ഉപയോഗത്തിനായി പ്രവര്‍ത്തന ക്ഷമമായിരിക്കുന്നു. സീറോ മലബാര്‍ സഭയെ കുറിച്ചും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇന്റര്‍നെറ്റ് മിഷന്റെ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലും വൈസ് ചെയര്‍മാന്‍ മാര്‍ തോമസ് തറയിലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സെബി കൊളങ്ങരയുമാണ് വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.