റിയാദ്: യാത്രാക്കാർക്ക് കൂടുതല്‍ പരിഗണനനല്‍കി സൗദി അറേബ്യ വ്യോമയാന യാത്ര നിയമങ്ങള്‍ പുതുക്കി.വിമാനം റദ്ദാക്കിയാലോ വൈകിയാലോ യാത്രാക്കാർക്ക് ടിക്കറ്റ് നിരക്കിന്‍റെ 200 ശതമാനം നല്‍കണമെന്ന് നിയമം പറയുന്നു. സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിയമം പുതുക്കിയത്. നവംബർ 20 മുതല്‍ ഇത് പ്രാബല്യത്തിലാകും.
നിയമങ്ങള്‍ ഇങ്ങനെ:
വിമാനത്തിന്‍റെ കാലതാമസം, റദ്ദാക്കൽ, ഓവർബുക്കിംഗ്, മുന്‍കൂട്ടിപ്പറയാത്ത
സ്റ്റോപ്പ്ഓവറുകൾ എന്നിവയുൾപ്പെടെയുള്ള സാഹചര്യങ്ങൾക്കുള്ള നഷ്ടപരിഹാരം ടിക്കറ്റ് നിരക്കിന്‍റെ 150 മുതല്‍ 200 ശതമാനം വരെയാണ്.
ബാഗേജുകള്‍ നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്താല്‍ 6568 സൗദി റിയാല്‍ (1750 യുഎസ് ഡോളർ) വരെ നഷ്ടപ്പരിഹാരത്തിന് അർഹതയുണ്ട്.
ഉംറ ചാർട്ടർ വിമാനങ്ങള്‍ക്കുള്‍പ്പടെ പുതിയ നിയമങ്ങള്‍ ബാധകമാണ്.
രണ്ട് മണിക്കൂറിൽ കൂടുതൽ ഫ്ലൈറ്റ് വൈകിയാൽ, യാത്രറദ്ദാക്കാനും യാത്രാക്കാരന് അനുമതിയുണ്ട്.
യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം മൂന്നിരട്ടിയാക്കി 330 ദശലക്ഷമായി വര്‍ധിപ്പിക്കുകയും 2030ഓടെ സൗദിയെ 250ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ സൗദി വ്യോമയാന മേഖല വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.