നഴ്സിംഗ് റിക്രൂട്ട്മെന്‍റിന് ഇടനിലക്കാരില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം

നഴ്സിംഗ് റിക്രൂട്ട്മെന്‍റിന് ഇടനിലക്കാരില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തേക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്‍റില്‍ ഇടനിലക്കാരില്ലെന്ന് വ്യക്തമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം. 2018 മുതൽ നഴ്‌സിംഗ് ജീവനക്കാരെ നിയമിക്കുന്നതിന് ഇടനിലക്കാരായ കമ്പനികളുമായി ഒരു ധാരണയിലും എത്തിയിട്ടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

ഏത് രാജ്യത്ത് നിന്നാണ് ജോലിക്കായി വരുന്നത് അവിടെയുള്ള സർക്കാർ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രത്തിലൂടെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്നും നിയമനനടപടികള്‍ അടക്കം പൂർത്തിയാക്കുന്നതും ഇതിലൂടെയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. വ്യാജ റിക്രൂട്ട്മെന്‍റില്‍ വീണുപോകരുതെന്നും ഇത്തരത്തിലുളള കേസുകല്‍ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.