തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനിറ്റു വീതം അധികസമയം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിഹാര സമയം ലഭിക്കും. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ സമയത്ത് മണിക്കൂറിന് ഇരുപത് മിനിറ്റ് വീതം പരിഹാര സമയം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളും. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.