ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിനു പിന്നാലെ വനിതാ റോബോട്ട് വയോമിത്രയുമായി ഇന്ത്യ ബഹിരാകാശ യാത്രയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി സ്ഥിരീകരണം. ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷനില്‍ ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് അറിയിച്ചത്.
വയോമിത്ര എന്നാണ് വനിതാ റോബോട്ടിന് നല്‍കിയിരിക്കുന്ന പേര്. ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി ഒക്ടോബറില്‍ ഒരു ട്രയല്‍ റണ്‍ നടത്തുമെന്നും അതിന് ശേഷമുള്ള മിഷനിലാണ് വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബഹിരാകാശത്തേയ്ക്കുളള ഗഗന്‍യാന്‍ പദ്ധതി നിശ്ചയിച്ചതിലും വൈകാന്‍ കാരണം കൊവിഡ് മുന്‍ വര്‍ഷങ്ങളില്‍ സൃഷ്ടിച്ച പ്രതിസന്ധിയാണെന്ന് മന്ത്രി വ്യക്തമാക്കി. ബഹിരാകാശത്തേയ്ക്ക് യാത്രികരെ അയക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരിക എന്നതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ അയയ്ക്കുന്ന വയോമിത്ര എന്ന റോബോട്ട് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ബഹിരാകാശത്ത് ചെയ്യും. എല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ മനുഷ്യനെ അയക്കുന്ന മിഷനുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചന്ദ്രയാന്‍ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികള്‍ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങള്‍ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ നേടിയെടുത്തത്. ഈ വിജയത്തില്‍ നിന്ന് ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ട് വര്‍ധിത വീര്യത്തോടെ അടുത്ത പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം, മംഗള്‍യാന്‍ രണ്ട്, മൂന്ന്, ആദിത്യ എല്‍ ഒന്ന്, ശുക്രയാന്‍ എന്നിവ ശാസ്ത്രരംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദേഹം പറഞ്ഞു. ചന്ദ്രയാന്‍ മിഷനെ വളരെ സൂക്ഷ്മമായി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു. ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമപഥം വിട്ടപ്പോഴായിരുന്നു ആദ്യം വലിയ ആശങ്കകളുണ്ടായതെന്നും ചന്ദ്രനിലെ ഭ്രമണപഥത്തിലേക്ക് പോയപ്പോള്‍ അത് വലുതായെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ലാന്‍ഡിങ് വളരെ സുഗമമായിട്ടാണ് നടന്നതെന്നും ഇസ്രോയുടെ ബഹിരാകാശ യാത്രയിലെ വലിയൊരു നാഴികകല്ലാണ് ചന്ദ്രയാന്‍ മൂന്നിലൂടെ സംഭവിച്ചിരിക്കുന്നതെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.